Qatar
ദോഹയിൽ പുതിയ ഭക്ഷ്യ ബ്രാൻഡ് – SPARCO MILL ബർവ വില്ലേജിൽ പ്രവർത്തനമാരംഭിച്ചു

ദോഹ: ഉപഭോക്താക്കൾക്ക് ശുദ്ധവും ഗുണമേന്മ ഉറപ്പുള്ളതുമായ ഭക്ഷ്യ ഉൽപ്പന്നങ്ങൾ ലഭ്യമാക്കുന്നതിനായി SPARCO MILL ദോഹയിലെ ബർവ വില്ലേജിൽ പ്രവർത്തനം ആരംഭിച്ചു. മാനേജ്മെന്റ് പ്രതിനിധികളുടെയും പ്രമുഖരുടെയും സാന്നിധ്യത്തിൽ സൈനുൽ ആബിദീൻ സഫാരിയാണ് ഉത്ഘാടനം നിർവഹിച്ചത്. ഡോ. അബ്ദുസ്സമദ് മുഖ്യ അതിഥിയായിരുന്നു.
ഇന്ത്യ യിലും ദുബായിലുമായി ഒരു ദശാബ്ദത്തിലേറെ അനുഭവ സമ്പത്തോടെ മുന്നേറുന്ന SPARCO FOODS-ന്റെ ഖത്തറിലെ സംരംഭമാണ് SPARCO MILL.
പ്രിസർവേറ്റീവുകൾ ഇല്ലാതെ, ശുദ്ധവും പുതുമ ഉറപ്പുനൽകുന്നതുമായ ഉൽപ്പന്നങ്ങളാണ് SPARCO MILL-ന്റെ പ്രത്യേകത. ഉൽപ്പന്നങ്ങളുടെ തിരഞ്ഞെടുപ്പ്, പാക്കിംഗ്, വിതരണം തുടങ്ങി എല്ലാ ഘട്ടങ്ങളിലും ഗുണനിലവാരത്തിന് പ്രാധാന്യം നൽകുന്നതാണ് സ്ഥാപനത്തെ വ്യത്യസ്തമാക്കുന്നത്.




