Qatar

ഖത്തറിൽ പ്രൈവറ്റ് പൈലറ്റ് ലൈസൻസ്: നിബന്ധനകൾ പുറത്തിറക്കി സിവിൽ ഏവിയേഷൻ അതോറിറ്റി

ഖത്തറിൽ വിമാനങ്ങൾക്കായി പ്രൈവറ്റ് പൈലറ്റ് ലൈസൻസ് (PPL (A)) ലഭിക്കുന്നതിന് ആവശ്യമായ നിബന്ധനകൾ ഖത്തർ സിവിൽ ഏവിയേഷൻ അതോറിറ്റി (QCAA) പുറപ്പെടുവിച്ചു. വ്യക്തിഗതവും വാണിജ്യേതരവുമായ ആവശ്യങ്ങൾക്കായി വിമാനങ്ങൾ പൈലറ്റ്-ഇൻ-കമാൻഡ് ആയോ കോ-പൈലറ്റ് ആയോ പറത്താൻ ഈ ലൈസൻസ് ഉടമകൾക്ക് അനുവാദമുണ്ടാകും.

അടിസ്ഥാന യോഗ്യതകൾ

ലൈസൻസിനായി അപേക്ഷിക്കുന്നവർ പാലിക്കേണ്ട പ്രധാന നിബന്ധനകൾ ഇവയാണ്:

  • അപേക്ഷകർക്ക് കുറഞ്ഞത് 17 വയസ്സ് പ്രായമുണ്ടായിരിക്കണം.
  • നിലവിലുള്ള ക്ലാസ് 2 മെഡിക്കൽ സർട്ടിഫിക്കറ്റ് കൈവശമുണ്ടായിരിക്കണം.
  • ഇംഗ്ലീഷ് ഭാഷാ പ്രാവീണ്യ പരിശോധനയിൽ കുറഞ്ഞത് ലെവൽ 4 സ്കോർ നേടിയിരിക്കണം.

പരിശീലനവും പരീക്ഷകളും

അപേക്ഷകർ ഖത്തറിന് അകത്തോ പുറത്തോ ഉള്ള, അതോറിറ്റി അംഗീകരിച്ച ഒരു പരിശീലന കേന്ദ്രത്തിൽ നിന്ന് നിർദിഷ്ട കോഴ്സ് പൂർത്തിയാക്കേണ്ടതുണ്ട്. കൂടാതെ പിപിഎൽ (എ) തിയററ്റിക്കൽ നോളജ് പരീക്ഷകളിൽ വിജയിക്കുകയും വേണം.

പ്രായോഗിക പരീക്ഷകൾ

തിയററ്റിക്കൽ പരീക്ഷകൾക്ക് പുറമെ, ആവശ്യമായ പ്രായോഗിക പരിചയം (Experience Requirements) നേടിയിരിക്കണം. അതത് ക്ലാസ് അല്ലെങ്കിൽ ടൈപ്പ് റേറ്റിംഗിനായുള്ള സ്കിൽ ടെസ്റ്റ് വിജയകരമായി പൂർത്തിയാക്കുന്നവർക്ക് മാത്രമേ ലൈസൻസ് അനുവദിക്കൂ എന്ന് അതോറിറ്റി വ്യക്തമാക്കി.

Related Articles

Back to top button