Qatar
ഖത്തറിൽ ചൂട് വർധിക്കുന്നു; വെള്ളിയാഴ്ച താപനില 40 ഡിഗ്രി സെൽഷ്യസിലെത്തിയേക്കും

ഖത്തറിൽ വാരാന്ത്യത്തിൽ കടുത്ത ചൂട് അനുഭവപ്പെടുമെന്ന് കാലാവസ്ഥാ നിരീക്ഷണ വകുപ്പ് അറിയിച്ചു. മെയ് 8 വെള്ളിയാഴ്ച രാജ്യത്തെ താപനില 40 ഡിഗ്രി സെൽഷ്യസ് വരെ ഉയരാൻ സാധ്യതയുണ്ടെന്നാണ് പ്രവചനം.
പൊടിക്കാറ്റിന് സാധ്യത
മെയ് 7 വ്യാഴം മുതൽ മെയ് 9 ശനി വരെയുള്ള വാരാന്ത്യത്തിൽ പകൽ സമയങ്ങളിൽ കടുത്ത ചൂടിനൊപ്പം പൊടിക്കാറ്റ് വീശാനും സാധ്യതയുണ്ടെന്ന് കാലാവസ്ഥാ നിരീക്ഷണ വകുപ്പിന്റെ റിപ്പോർട്ടിൽ പറയുന്നു.




