LegalQatar

സെയ്ലിയ സെൻട്രൽ മാർക്കറ്റിൽ വ്യാപാര ക്രമക്കേട്; കടുത്ത നടപടിയുമായി മന്ത്രാലയം

ദോഹ: പച്ചക്കറി-പഴം വിപണന കേന്ദ്രമായ അൽ സെയ്ലിയ സെൻട്രൽ മാർക്കറ്റിൽ ഉപഭോക്തൃ നിയമങ്ങൾ ലംഘിച്ച മൂന്ന് സ്ഥാപനങ്ങൾക്കെതിരെ ഖത്തർ വാണിജ്യ വ്യവസായ മന്ത്രാലയം നിയമനടപടി സ്വീകരിച്ചു. വിലവിവരപ്പട്ടിക കൃത്യമായി പാലിക്കാതിരിക്കുക, ഉപഭോക്താക്കളെ തെറ്റിദ്ധരിപ്പിക്കുക, വ്യാപാര തട്ടിപ്പ് നടത്തുക തുടങ്ങിയ ഗുരുതരമായ നിയമലംഘനങ്ങളാണ് ഇവിടെ കണ്ടെത്തിയത്.

​പ്രദർശിപ്പിച്ചിരിക്കുന്ന വിലയേക്കാൾ കൂടുതൽ തുക ഈടാക്കിയതിന് രണ്ട് പരാതികളും, ബോധപൂർവം ഉപഭോക്താക്കളെ വഞ്ചിക്കാൻ ശ്രമിച്ചതിന് മറ്റൊരു പരാതിയുമാണ് മന്ത്രാലയം രേഖപ്പെടുത്തിയത്. 2008-ലെ 8-ാം നമ്പർ ഉപഭോക്തൃ സംരക്ഷണ നിയമപ്രകാരമാണ് ഈ നടപടികൾ. നിയമലംഘനം നടത്തിയ കേസുകൾ കൂടുതൽ അന്വേഷണങ്ങൾക്കായി ബന്ധപ്പെട്ട അധികാരികൾക്ക് കൈമാറിയിട്ടുണ്ട്.

​വിപണിയിലെ സുതാര്യത ഉറപ്പാക്കാൻ പരിശോധനകൾ കൂടുതൽ കർശനമാക്കുമെന്ന് വ്യക്തമാക്കിയ മന്ത്രാലയം, ഉപഭോക്താക്കൾക്ക് തങ്ങളുടെ പരാതികളും സംശയങ്ങളും 16001 എന്ന നമ്പറിൽ വിളിച്ച് അറിയിക്കാവുന്നതാണെന്നും കൂട്ടിച്ചേർത്തു.

Related Articles

Back to top button