Qatar
ഖത്തറിൽ ഏപ്രിൽ 9 മുതൽ ഇടിമിന്നലോടു കൂടിയ മഴയ്ക്ക് സാധ്യത; ജാഗ്രത നിർദ്ദേശവുമായി കാലാവസ്ഥാ വകുപ്പ്

ദോഹ: ഖത്തറിൽ വരും ദിവസങ്ങളിൽ കാലാവസ്ഥയിൽ മാറ്റമുണ്ടാകുമെന്ന് കാലാവസ്ഥാ വകുപ്പിന്റെ മുന്നറിയിപ്പ്. ഏപ്രിൽ 9 വ്യാഴാഴ്ച മുതൽ അടുത്ത ആഴ്ചയുടെ തുടക്കം വരെ രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ ഒറ്റപ്പെട്ട മഴയ്ക്കും ഇടിമിന്നലിനും സാധ്യതയുണ്ടെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു.
ഈ കാലയളവിൽ ആകാശം ഭാഗികമായും പൂർണ്ണമായും മേഘാവൃതമായിരിക്കും. ഇടയ്ക്കിടെ ഇടിമിന്നലോടു കൂടിയ മഴ പെയ്യാൻ സാധ്യതയുള്ളതിനാൽ പൊതുജനങ്ങൾ ജാഗ്രത പാലിക്കണം. ശക്തമായ കാറ്റിനും കാഴ്ചപരിധി കുറയാനും സാധ്യതയുള്ളതിനാൽ വാഹനമോടിക്കുന്നവർ പ്രത്യേക ശ്രദ്ധ ചെലുത്തണമെന്നും കടലിൽ പോകുന്നവർ കാലാവസ്ഥാ റിപ്പോർട്ടുകൾ ശ്രദ്ധിക്കണമെന്നും അധികൃതർ നിർദ്ദേശിച്ചു.




