Qatar

സ്കൂൾ അവധി ദിനങ്ങളിൽ മാറ്റം: പുതിയ തീയതികൾ പ്രഖ്യാപിച്ച് ഖത്തർ വിദ്യാഭ്യാസ മന്ത്രാലയം

ദോഹ: ഖത്തറിലെ സർക്കാർ സ്കൂളുകളുടെ മധ്യവേനൽ അവധി ദിനങ്ങളിൽ മാറ്റം വരുത്തിയതായി വിദ്യാഭ്യാസ ഉന്നത വിദ്യാഭ്യാസ മന്ത്രാലയം അറിയിച്ചു. 2025-26 അധ്യയന വർഷത്തെ രണ്ടാം സെമസ്റ്റർ മിഡ്-ടേം പരീക്ഷകൾക്ക് ശേഷമുള്ള അവധി ദിനങ്ങളിലാണ് ഇപ്പോൾ മാറ്റം വരുത്തിയിരിക്കുന്നത്.

​പുതുക്കിയ അറിയിപ്പ് പ്രകാരം സർക്കാർ സ്കൂളുകൾക്ക് ഏപ്രിൽ 22, 23 തീയതികളിലാകും അവധി ലഭിക്കുക. നേരത്തെ ഇത് ഏപ്രിൽ 8, 9 തീയതികളിലായിരുന്നു നിശ്ചയിച്ചിരുന്നത്. അതേസമയം, സ്വകാര്യ സ്കൂളുകളുടെ അവധി ദിനങ്ങളിൽ മാറ്റമില്ല. അംഗീകൃത കലണ്ടർ പ്രകാരം ഏപ്രിൽ 8 (ബുധൻ), ഏപ്രിൽ 9 (വ്യാഴം) തീയതികളിൽ തന്നെ സ്വകാര്യ സ്കൂളുകൾക്ക് അവധിയായിരിക്കും.

​ഒന്നു മുതൽ 11 വരെയുള്ള ക്ലാസുകളിലെ രണ്ടാം സെമസ്റ്റർ മിഡ്-ടേം പരീക്ഷാ സമയക്രമത്തിൽ നേരത്തെ മാറ്റം വരുത്തിയിരുന്നു. ഇതനുസരിച്ച് ഏപ്രിൽ 12 മുതൽ 21 വരെയാണ് പരീക്ഷകൾ നടക്കുക. പരീക്ഷകൾക്ക് തൊട്ടുപിന്നാലെയാണ് സർക്കാർ സ്കൂൾ വിദ്യാർത്ഥികൾക്ക് പുതുക്കിയ അവധി ദിനങ്ങൾ ലഭിക്കുക. മന്ത്രാലയത്തിന്റെ ഔദ്യോഗിക വെബ്‌സൈറ്റിലും സോഷ്യൽ മീഡിയ പേജുകളിലും പുതിയ സമയക്രമം ലഭ്യമാണ്.

Related Articles

Back to top button