Qatar

മെസൈമീർ ഇന്റർചേഞ്ച് ടണൽ അടക്കുന്നു; യാത്രാ നിയന്ത്രണങ്ങളുമായി അശ്ഗാൽ

ദോഹ: മെസൈമീർ ഇന്റർചേഞ്ച് ടണലിൽ അറ്റകുറ്റപ്പണികൾ നടത്തുന്നതിനാൽ ഗതാഗത നിയന്ത്രണം ഏർപ്പെടുത്തുന്നതായി പൊതുമരാമത്ത് അതോറിറ്റി (അശ്ഗാൽ) അറിയിച്ചു. മെസൈഈദ് റോഡിൽ നിന്നും ഇ-റിംഗ് റോഡിലേക്ക് പോകുന്ന വാഹനങ്ങൾക്കാണ് നിയന്ത്രണം ബാധകമാവുക.

​ജനറൽ ഡയറക്ടറേറ്റ് ഓഫ് ട്രാഫിക്കുമായി സഹകരിച്ച് നടത്തുന്ന ഈ ക്രമീകരണം താഴെ പറയുന്ന സമയങ്ങളിലായിരിക്കും:

  • വെള്ളിയാഴ്ച (ഏപ്രിൽ 3, 2026): പുലർച്ചെ 2 മണി മുതൽ രാവിലെ 10 മണി വരെ.
  • ശനിയാഴ്ച (ഏപ്രിൽ 4, 2026): പുലർച്ചെ 2 മണി മുതൽ രാവിലെ 7 മണി വരെ.

​ഈ സമയങ്ങളിൽ മെസൈഈദ് ഭാഗത്ത് നിന്നും ഇ-റിംഗ് റോഡിലേക്ക് പോകേണ്ടവർ അശ്ഗാൽ നിർദ്ദേശിച്ചിട്ടുള്ള ബദൽ പാതകൾ ഉപയോഗിക്കണം. യാത്രക്കാർ ട്രാഫിക് നിയമങ്ങൾ പാലിക്കണമെന്നും സുഗമമായ യാത്രയ്ക്കായി നേരത്തെ പ്ലാൻ ചെയ്യണമെന്നും അധികൃതർ അഭ്യർത്ഥിച്ചു

Related Articles

Back to top button