Qatar

സ്‌കൂൾ പരിസരങ്ങളിൽ വേഗത കുറയ്ക്കണം; വാഹനയാത്രികർക്ക് എസ്എംഎസ് വഴി നിർദ്ദേശം നൽകി ആഭ്യന്തര മന്ത്രാലയം

ദോഹ: രാജ്യത്തെ സ്‌കൂളുകൾ തുറന്ന പശ്ചാത്തലത്തിൽ, സ്‌കൂൾ സോണുകളിലും ജനവാസ മേഖലകളിലും വാഹനങ്ങളുടെ വേഗത കുറയ്ക്കണമെന്ന് ഖത്തർ ആഭ്യന്തര മന്ത്രാലയം (MOI) ആവശ്യപ്പെട്ടു. എസ്എംഎസ് (SMS) വഴിയാണ് മന്ത്രാലയം വാഹന ഉടമകൾക്കും സ്‌കൂൾ ബസ് ഡ്രൈവർമാർക്കും ഈ സുരക്ഷാ മുന്നറിയിപ്പ് നൽകിയത്.

​വാഹനം ഓടിക്കുമ്പോൾ മൊബൈൽ ഫോൺ ഉപയോഗിക്കുന്നത് ഒഴിവാക്കണമെന്നും ശ്രദ്ധ തിരിക്കുന്ന കാര്യങ്ങളിൽ ഏർപ്പെടരുതെന്നും മന്ത്രാലയം പ്രത്യേകം ഓർമ്മിപ്പിച്ചു. വിദ്യാർത്ഥികൾ ബസ്സിൽ കയറുന്നതിനും റോഡ് മുറിച്ചുകടക്കുന്നതിനും നിശ്ചിത സുരക്ഷാ മാനദണ്ഡങ്ങൾ പാലിക്കണമെന്നും സീബ്രാ ക്രോസിംഗുകൾ തന്നെ ഉപയോഗിക്കണമെന്നും നിർദ്ദേശമുണ്ട്.

​മേഖലയിലെ നിലവിലെ സാഹചര്യങ്ങൾ കാരണം മുടങ്ങിയ ക്ലാസുകൾ പുനരാരംഭിച്ചതോടെ ഏകദേശം 4,17,000 വിദ്യാർത്ഥികളാണ് ഇന്ന് സ്‌കൂളുകളിലേക്ക് എത്തിയത്. ഈ സാഹചര്യത്തിൽ പൊതുജനങ്ങളുടെയും വിദ്യാർത്ഥികളുടെയും സുരക്ഷ ഉറപ്പാക്കുന്നതിന്റെ ഭാഗമായാണ് ആഭ്യന്തര മന്ത്രാലയത്തിന്റെ ഈ നടപടി.

Related Articles

Back to top button