Qatar

ആവേശം വിതറാൻ ‘ഹോട്ട് വീൽസ് സ്പീഡ് സിറ്റി’ കത്താറയിലേക്ക്; മാർച്ച് 30 മുതൽ തുടക്കമാകും

ദോഹ: കുട്ടികൾക്കും കുടുംബങ്ങൾക്കുമായി ആവേശകരമായ ഒട്ടേറെ വിനോദങ്ങളുമായി ‘ഹോട്ട് വീൽസ് സ്പീഡ് സിറ്റി’ ഖത്തറിലെത്തുന്നു. കത്താറ സൗത്ത് പാർക്കിംഗിൽ മാർച്ച് 30 മുതൽ മെയ് 2 വരെയാണ് പരിപാടി സംഘടിപ്പിച്ചിരിക്കുന്നത്. ഖത്തർ കലണ്ടറാണ് ഇക്കാര്യം പ്രഖ്യാപിച്ചത്.

​34 ദിവസം നീണ്ടുനിൽക്കുന്ന ഈ പരിപാടിയിൽ ഗോ-കാർട്ടിംഗ് ഉൾപ്പെടെ നിരവധി വിനോദ മേഖലകൾ (Interactive Zones) സന്ദർശകർക്കായി ഒരുക്കിയിട്ടുണ്ട്. സ്പീഡ് റഷ്, ലൂപ്പ് ലാൻഡ്, ടർബോ ട്രാക്കുകൾ, കാർട്ട് അരീന തുടങ്ങിയവയാണ് ഇതിലെ പ്രധാന ആകർഷണങ്ങൾ. കൂടാതെ സ്റ്റണ്ട് ഷോകൾ, തത്സമയ വിനോദ പരിപാടികൾ, ഫ്യൂവൽ കഫേ, പ്രത്യേക ഷോപ്പുകൾ എന്നിവയും സജ്ജീകരിച്ചിട്ടുണ്ട്.

​പ്രൊഫഷണൽ ഡ്രൈവർമാരുടെ സാഹസിക പ്രകടനങ്ങളും ഡ്രിഫ്റ്റിംഗും കാണാൻ പ്രത്യേക സ്റ്റണ്ട് ഷോ സോണും ഇവിടെയുണ്ടാകും. കുട്ടികൾക്കായി ‘ലിറ്റിൽ വീൽസ്’ എന്ന പ്രത്യേക വിഭാഗവും സജ്ജമാണ്. കുടുംബവുമൊത്ത് അവധിക്കാലം ആഘോഷിക്കാൻ എത്തുന്നവർക്ക് വേഗതയുടെയും ആവേശത്തിന്റെയും ലോകമാണ് കത്താറയിൽ കാത്തിരിക്കുന്നത്.

Related Articles

Back to top button