IndiaInternationalQatar
ഇന്ത്യൻ പൗരന്മാർക്ക് ഇറാന്റെ സുരക്ഷാ സഹായത്തിന് നന്ദി അറിയിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി

ദോഹ: ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്ര മോദി ഇറാൻ പ്രസിഡന്റ് മസൂദ് പെസെഷ്കിയനുമായി (Masoud Pezeshkian) ഫോണിൽ സംസാരിച്ചു. ഇറാനിലുള്ള ഇന്ത്യൻ പൗരന്മാരുടെ സുരക്ഷ ഉറപ്പാക്കുന്നതിൽ ഇറാൻ നൽകുന്ന തുടർച്ചയായ പിന്തുണയ്ക്ക് മോദി നന്ദി അറിയിച്ചു. പ്രധാനമന്ത്രി തന്നെയാണ് തന്റെ എക്‌സ് (X) അക്കൗണ്ടിലൂടെ ഇക്കാര്യം പങ്കുവെച്ചത്.
പശ്ചിമേഷ്യൻ മേഖലയിലെ തന്ത്രപ്രധാനമായ അടിസ്ഥാന സൗകര്യങ്ങൾക്ക് നേരെയുള്ള ആക്രമണങ്ങളെ അദ്ദേഹം അപലപിച്ചു. സമുദ്ര വ്യാപാര പാതകൾ സുരക്ഷിതമായും തടസ്സമില്ലാതെയും നിലനിർത്തേണ്ടതിന്റെ പ്രാധാന്യം പ്രധാനമന്ത്രി ചർച്ചയിൽ ആവർത്തിച്ചു




