Qatar
ഖത്തറിൽ വരും ദിവസങ്ങളിൽ ശക്തമായ മഴയ്ക്ക് സാധ്യത; ജാഗ്രത നിർദ്ദേശവുമായി കാലാവസ്ഥാ വകുപ്പ്

ദോഹ: ഖത്തറിൽ വരും ആഴ്‌ചയിലും മഴ തുടരാൻ സാധ്യതയുള്ളതായി കാലാവസ്ഥാ വകുപ്പ് അറിയിച്ചു. ആഴ്‌ച മധ്യത്തോടെ മഴ കൂടുതൽ ശക്തമാകാനാണ് സാധ്യത.
വരും ദിവസങ്ങളിൽ ആകാശം ഭാഗികമായി മേഘാവൃതമോ പൂർണ്ണമായി മേഘാവൃതമോ ആയിരിക്കും. ചില പ്രദേശങ്ങളിൽ ഇടിയോടു കൂടിയ മഴയ്ക്കും സാധ്യതയുണ്ടെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം പുറത്തിറക്കിയ അറിയിപ്പിൽ പറയുന്നു.
തിങ്കളാഴ്‌ച (മാർച്ച് 23) മുതൽ ബുധനാഴ്‌ച (മാർച്ച് 25) വരെയുള്ള ദിവസങ്ങളിൽ മഴയുടെ തീവ്രത വർദ്ധിക്കാൻ സാധ്യതയുണ്ട്. ഈ സമയങ്ങളിൽ മഴ ഇടത്തരം മുതൽ ശക്തമായ രീതിയിൽ വരെ പെയ്യാമെന്നാണ് കണക്കാക്കുന്നത്. മഴയ്‌ക്കൊപ്പം ശക്തമായ കാറ്റടിക്കാനും സാധ്യതയുള്ളതിനാൽ പൊതുജനങ്ങൾ ജാഗ്രത പാലിക്കണമെന്ന് കാലാവസ്ഥാ വകുപ്പ് നിർദ്ദേശിച്ചു.




