Qatar

ഖത്തറിൽ മലയാളി യുവാവ് മരണപ്പെട്ടു

ഖത്തറിൽ പ്രവാസിയായിരുന്ന തൃശൂർ കൊടുങ്ങല്ലൂർ സ്വദേശി ഹൃദയാഘാതം മൂലം അന്തരിച്ചു. അഴീക്കോട്‌ കല്ലുങ്കൽ വീട്ടിൽ പരേതനായ അബ്‌ദുൾ കരീമിന്റെ മകൻ ഷഫീർ (38) ആണ് ദോഹയിൽ അന്തരിച്ചത്. ദോഹയിലെ ഒരു സ്വകാര്യ കമ്പനിയിൽ മെസഞ്ചർ ആയി ജോലി ചെയ്തുവരികയായിരുന്നു അദ്ദേഹം. ലൈലയാണ് മാതാവ്. ജസ്‌ല സുബൈർ ഭാര്യയും ഹയ്റ സമ്റിൻ ഏക മകളുമാണ്. നിലവിൽ ഹമദ് ഹോസ്പിറ്റൽ മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുന്ന മൃതദേഹം, നിയമപരമായ നടപടിക്രമങ്ങൾ പൂർത്തിയാക്കിയ ശേഷം നാളെ നാട്ടിലേക്ക് കൊണ്ടുപോകുമെന്ന് ബന്ധുക്കൾ അറിയിച്ചു

Related Articles

Back to top button