Qatar

ജാഗ്രത! ‘തൗതീഖ്’ എന്ന പേരിൽ വ്യാജ സന്ദേശങ്ങൾ; മുന്നറിയിപ്പുമായി മന്ത്രാലയം

ദോഹ: ഖത്തറിലെ നാഷണൽ ഓതന്റിക്കേഷൻ സിസ്റ്റമായ ‘തൗതീഖ്’ (Tawtheeq) എന്ന പേരിൽ വ്യക്തിഗത വിവരങ്ങളും ബാങ്ക് വിവരങ്ങളും ചോർത്താൻ ശ്രമിക്കുന്ന വ്യാജ അക്കൗണ്ടുകൾക്കെതിരെ ജാഗ്രത പാലിക്കണമെന്ന് ആശയവിനിമയ വിവരസാങ്കേതിക മന്ത്രാലയം (MCIT) മുന്നറിയിപ്പ് നൽകി.

വ്യാജ ഫോൺ കോളുകൾ, വിശ്വാസയോഗ്യമല്ലാത്ത സോഷ്യൽ മീഡിയ അക്കൗണ്ടുകൾ, വ്യാജ ലിങ്കുകൾ എന്നിവ വഴിയാണ് തട്ടിപ്പുകാർ ആളുകളെ സമീപിക്കുന്നത്. ഔദ്യോഗിക വിവരങ്ങളും സേവനങ്ങളും മന്ത്രാലയത്തിന്റെ ഔദ്യോഗിക വെബ്‌സൈറ്റ് വഴി മാത്രമേ ലഭ്യമാകൂ എന്ന് അധികൃതർ വ്യക്തമാക്കി.

‘തൗതീഖ്’ സംവിധാനത്തെ പ്രതിനിധീകരിക്കുന്നു എന്ന് അവകാശപ്പെടുന്ന മറ്റേതൊരു വെബ്‌സൈറ്റും പ്ലാറ്റ്‌ഫോമും വ്യാജമാണെന്ന് മന്ത്രാലയം ആവർത്തിച്ചു.

നിങ്ങൾ ശ്രദ്ധിക്കാൻ:

  • അജ്ഞാത ലിങ്കുകളിൽ ക്ലിക്ക് ചെയ്യുന്നതിന് മുൻപ് അവയുടെ ആധികാരികത ഉറപ്പുവരുത്തുക.
  • ഫോൺ കോളുകൾ വഴിയോ സന്ദേശങ്ങൾ വഴിയോ പാസ്‌വേഡ്, ഒടിപി (OTP), ബാങ്ക് വിവരങ്ങൾ എന്നിവ പങ്കുവെക്കരുത്.
  • വ്യക്തിഗത ഡാറ്റ സംരക്ഷിക്കുന്നതിനായി ജാഗ്രത പാലിക്കുക.

Related Articles

Back to top button