Qatar
ഖത്തർ കോഫി, ടീ & ചോക്ലേറ്റ് ഫെസ്റ്റിവൽ ഡിസംബർ 13 വരെ

പത്താമത് ഖത്തർ കോഫി, ടീ & ചോക്ലേറ്റ് ഫെസ്റ്റിവൽ അൽ ബിദ്ദ പാർക്കിൽ പുരോഗമിക്കുന്നു. ഡിസംബർ 13 വരെ നീണ്ടുനിൽക്കുന്ന 10 ദിവസത്തെ പരിപാടിയിൽ വ്യത്യസ്തമായ കോഫി, ചായ, ചോക്ലേറ്റ്, മധുരപലഹാരങ്ങൾ തുടങ്ങിയവ വിൽക്കുന്ന 40 കിയോസ്‌ക്കുകളും 15 ഓളം റെസ്റ്റോറന്റുകളുള്ള ഒരു ഫുഡ് കോർട്ടും ഉൾപ്പെടുന്നു.
ദിവസവും വൈകുന്നേരം 4 മുതൽ രാത്രി 11 വരെ തുറന്നിരിക്കുന്ന ഫെസ്റ്റിവലിൽ കുട്ടികളുടെ മേഖല, കാർണിവൽ റൈഡുകൾ, മാസ്കറ്റ് പരേഡുകൾ, തത്സമയ പ്രകടനങ്ങൾ എന്നിവ ഉൾപ്പെടുന്നു. വളർത്തുമൃഗങ്ങളെ കൊണ്ടുവരാനും അനുയോജ്യമാണ്.
ആദ്യ നാല് ദിവസങ്ങളിൽ വലിയ ജനക്കൂട്ടമാണ് പരിപാടിയിൽ പങ്കെടുത്തത്. പ്രവേശനം സൗജന്യമായ പരിപാടി പൊതുജനങ്ങൾക്കിടയിൽ വ്യാപകമായ പ്രശംസ പിടിച്ചുപറ്റി. ഖത്തറിന്റെ ഏറ്റവും ജനപ്രിയമായ വാർഷിക പരിപാടികളിൽ ഒന്നായി കോഫീ & ചോക്ലേറ്റ് ഫെസ്റ്റിവൽ ഇതിനകം മാറിക്കഴിഞ്ഞു.




