ബീച്ചിൽ അവസാനമില്ലാത്ത ആഘോഷങ്ങൾ; സ്കൂപ്പ് ബൈ ദി സീ ആരംഭിച്ചു

വെസ്റ്റ് ബേ നോർത്ത് ബീച്ചിനെ കുടുംബങ്ങൾക്ക് ആഘോഷിക്കാൻ അനുയോജ്യമായ സ്ഥലമാക്കി മാറ്റുന്ന വിസിറ്റ് ഖത്തറിന്റെ വേനൽക്കാല പരിപാടിയായ സ്കൂപ്പ് ബൈ ദി സീ ആരംഭിച്ചു. 2025 ഓഗസ്റ്റ് 13 വരെ എല്ലാ ദിവസവും നടക്കുന്ന ഈ ഐസ്ക്രീം തീം ഫെസ്റ്റിവലിൽ എല്ലാ പ്രായക്കാർക്കും ആഘോഷിക്കാനുള്ള പ്രവർത്തനങ്ങളുണ്ട്.
ബീച്ചിനെ പ്രത്യേക “സോണുകൾ” ആയി തിരിച്ചിരിക്കുന്നു. ഓരോന്നിനും അതിന്റേതായ തീമും പ്രവർത്തനങ്ങളും ഉണ്ട്.
ഫിറ്റ്നസ് ആരാധകർക്ക് ക്രോസ്ഫിറ്റ്, പൈലേറ്റ്സ്, ബോക്സിങ്, യോഗ, നൃത്തം, സുംബ, വോളിബോൾ, ബാസ്കറ്റ്ബോൾ, കാലിസ്തെനിക്സ്, തുടങ്ങി നിരവധി പ്രവർത്തനങ്ങൾ ആസ്വദിക്കാം.
കുട്ടികൾക്ക് ആർട്ട് ആൻഡ് ഹാൻഡിക്രഫ്റ്റ്സ്, ഫേസ് പെയിന്റിംഗ്, ഫോം പാർട്ടികൾ, ക്ലൗൺ, മാജിക് ഷോകൾ, സയൻസ്, മൈം ഷോകൾ, വീഡിയോ ഗെയിമുകൾ, ഒരു വലിയ ഇൻഫ്ലറ്റബിൾ പ്ലേ ഏരിയ തുടങ്ങിയ രസകരമായ പ്രവർത്തനങ്ങളിൽ പങ്കെടുക്കാം.
നിങ്ങൾക്ക് അൽ സഫ്ലിയ ദ്വീപ് സന്ദർശിക്കുകയോ അല്ലെങ്കിൽ പാരാമോട്ടോർ ഫ്ലൈയിംഗ്, സ്റ്റിൽറ്റ് വാക്കറുകൾ, ലൈവ് ഡിജെകൾ, സാക്സോഫോണുകൾ, വയലിനുകൾ, ഡ്രമ്മുകൾ എന്നിവ ഉപയോഗിച്ചുള്ള മ്യൂസിക്ക് പെർഫോമൻസ് കാണാൻ ബീച്ചിൽ തന്നെ നിൽക്കുകയോ ചെയ്യാം.
സാൻഡ്കാസിൽ നിർമ്മാണം, കാർണിവൽ ഗെയിമുകൾ, കൈറ്റ്സർഫിംഗ് ഫെസ്റ്റിവൽ എന്നിവയും ഇവിടെയുണ്ട്. ഇതിനു പുറമെ ബീച്ചിന് ചുറ്റും നിരവധി ഭക്ഷണപാനീയ സ്റ്റാളുകളും ഉണ്ട്.
പരിപാടികളുടെ സമയം:
– വെള്ളി, ശനി ഒഴികെയുള്ള ദിവസങ്ങൾ: രാവിലെ 10 മുതൽ വൈകുന്നേരം 6 വരെ
– വെള്ളിയാഴ്ച്ചയും ശനിയാഴ്ച്ചയും: രാവിലെ 8 മുതൽ വൈകുന്നേരം 6 വരെ
ടിക്കറ്റുകൾ:
– മുതിർന്നവർ: QR35 (വീക്ക് ഡെയ്സ്), QR50 (വീക്കെൻഡ് ഡെയ്സ്)
– 12 വയസ്സിന് താഴെയുള്ള കുട്ടികൾക്കും 60 വയസിനു മുകളിലുള്ളവർക്കും പ്രവേശനം സൗജന്യമാണ്.
ഖത്തറിലെ വാർത്തകളും വിവരങ്ങളും തത്സമയം ലഭിക്കാൻ -വാട്ട്സ്ആപ്പ് ഗ്രൂപ്പ് 👇https://chat.whatsapp.com/EXau0c7bVzpANryExd3Apv