Uncategorized

ആപ്പിൾ ഉപയോക്താക്കൾക്ക് ഖത്തർ നാഷണൽ സൈബർ സെക്യൂരിറ്റി മുന്നറിയിപ്പ്!

ആപ്പിൾ സെക്യൂരിറ്റി അറിയിപ്പ് പ്രകാരം, iOS ഓപ്പറേറ്റിംഗ് സിസ്റ്റത്തില്‍ നിലവിൽ അടങ്ങിയിരിക്കുന്ന സുരക്ഷാഭീഷണികളെ കുറിച്ച്, ഖത്തറിലെ നാഷണല്‍ സൈബര്‍ സുരക്ഷാ ഏജന്‍സി ആപ്പിള്‍ ഉപകരണങ്ങളുടെ (ഐഫോണുകളും ഐപാഡുകളും) ഉപയോക്താക്കള്‍ക്ക് മുന്നറിയിപ്പ് നല്‍കി. ഉപകരണങ്ങളുടെ നിയന്ത്രണം ഏറ്റെടുക്കുന്നതിനായി ഹാക്കര്‍മാര്‍ ഈ അപകടസാധ്യതകള്‍ വ്യാപകമായി ചൂഷണം ചെയ്യുന്നുണ്ടെന്ന് കമ്പനി പറഞ്ഞു.

 

iOS ഓപ്പറേറ്റിംഗ് സിസ്റ്റം പതിപ്പ് 18.3.1 ഉം അതിനുമുമ്പുള്ളവയുമായ ഉപകരണങ്ങളെയാണ് ഭീഷണി ബാധിക്കുന്നത്.

 

ഉപകരണങ്ങളുടെ പട്ടിക താഴെ പറയുന്നു:

 

● iPhone Xs and newer models.

 

● iPad Pro 13-inch.

 

● iPad Pro 12.9-inch third generation and newer ones.

 

● iPad Pro 11-inch first generation and newer ones.

 

● iPad Air devices third generation and newer ones.

 

● iPad devices seventh generation and newer ones.

 

● iPad mini fifth generation and newer ones

 

ഹാക്കര്‍മാര്‍ ചൂഷണം ചെയ്യാനുള്ള സാധ്യത ഒഴിവാക്കുന്നതിന് തങ്ങളുടെ iOS സിസ്റ്റങ്ങള്‍ ഉടനടി അപ്‌ഡേറ്റ് ചെയ്യാൻ ഏജൻസി ആവശ്യപ്പെട്ടു.

Related Articles

Back to top button