Qatar

ഖത്തറിന് മറ്റൊരു നേട്ടം കൂടി; ദോഹയിലെ സ്‌കൂൾ കൺസ്ട്രക്ഷൻ സൈറ്റിൽ ലോകത്തിലെ ഏറ്റവും വലിയ 3D കൺസ്ട്രക്ഷൻ പ്രിന്റർ സ്ഥാപിച്ചു

ദോഹയിലെ ഒരു സ്‌കൂൾ കൺസ്ട്രക്ഷൻ സൈറ്റിൽ ലോകത്തിലെ ഏറ്റവും വലിയ 3D കൺസ്ട്രക്ഷൻ പ്രിന്റർ സ്ഥാപിച്ചു. BODXL എന്നറിയപ്പെടുന്ന ഈ കൂറ്റൻ യന്ത്രം ഡെൻമാർക്കിൽ നിന്നുള്ള COBOD ഇന്റർനാഷണൽ എന്ന കമ്പനിയാണ് നിർമ്മിച്ചിരിക്കുന്നത്, UCC ഹോൾഡിംഗ് ഇത് ഉപയോഗിക്കുന്നു. ഇത്തരത്തിലുള്ള രണ്ട് പ്രിന്ററുകളിൽ ആദ്യത്തേതാണിത്. 50 മീറ്റർ നീളവും 30 മീറ്റർ വീതിയും 15 മീറ്റർ ഉയരവുമുള്ള ഇത് ഒരു ബോയിങ് 737 വിമാന ഹാംഗറിന്റെ അത്രയും വലുതാണ്.

ലോകത്തിലെ ഏറ്റവും വലിയ 3D പ്രിന്ററുകൾ സ്‌കൂളുകൾ നിർമ്മിക്കുന്നതിനായി ഖത്തറിലേക്ക് എത്തിക്കാനായി 2024 സെപ്റ്റംബർ 18-നാണ് UCC ഹോൾഡിംഗ് COBOD-മായി കരാർ ഒപ്പിട്ടത്. അതിനു ശേഷം 10 മാസത്തിനുള്ളിൽ ഇൻസ്റ്റാളേഷൻ നടന്നു.

UCC ഹോൾഡിംഗ് പറയുന്നതനുസരിച്ച്, ദോഹയിൽ രണ്ട് പബ്ലിക്ക് സ്‌കൂളുകൾ നിർമ്മിക്കാൻ ഈ പ്രിന്ററുകൾ ഉപയോഗിക്കും. ഇവ ഓരോന്നിനും 20,000 ചതുരശ്ര മീറ്റർ വലിപ്പമുണ്ട്. അതിനാൽ തന്നെ ഇത് ലോകത്തിലെ ഏറ്റവും വലിയ 3D പ്രിന്റഡ് കൺസ്ട്രക്ഷൻ പദ്ധതിയായി മാറുന്നു.

BODXL പ്രിന്ററിന് അഞ്ച് നില വരെ ഉയരമുള്ള ഘടനകൾ നിർമ്മിക്കാൻ കഴിയും, കൂടാതെ ഒരു പ്രിന്റിൽ 1,500 ചതുരശ്ര മീറ്റർ വിസ്തീർണ്ണം ഉൾക്കൊള്ളാനും കഴിയും. അതായത് ഒറ്റയടിക്ക് 7,500 ചതുരശ്ര മീറ്റർ ബിൽറ്റ്-അപ്പ് ഏരിയ സൃഷ്ടിക്കാൻ ഇതു കൊണ്ടാവും.

ഇതേ വലുപ്പത്തിലുള്ള മറ്റൊരു BODXL പ്രിന്റർ ഈ മാസം അവസാനത്തോടെ ഖത്തറിൽ എത്തുകയും ഇതേ സ്ഥലത്ത് സ്ഥാപിക്കുകയും ചെയ്യും. രണ്ട് മെഷീനുകളും ഒരുമിച്ച് പ്രവർത്തിച്ചുകഴിഞ്ഞാൽ, ലോകത്തിലെ ഏറ്റവും വലിയ 3D പ്രിന്റഡ് കെട്ടിടം ഇതുകൊണ്ടു നിർമിക്കും.. ലോകത്തിലെ ഏറ്റവും വലിയ 3D കൺസ്ട്രക്ഷൻ ഓട്ടോമേഷൻ പദ്ധതി കൂടിയാണ് ഇത്.

രണ്ട് സ്ഥലങ്ങളിലായി ഏകദേശം 40,000 ചതുരശ്ര മീറ്റർ വിസ്‌തൃതിയിൽ വരുന്ന പുതിയ സ്‌കൂൾ, പുതിയ ലോക റെക്കോർഡുകൾ സ്ഥാപിക്കുമെന്നും നൂതന സാങ്കേതികവിദ്യ ഉപയോഗിച്ച് നിർമ്മാണം എങ്ങനെ വേഗത്തിലും പരിസ്ഥിതി സൗഹൃദമായും കൂടുതൽ കൃത്യതയോടെയും ചെയ്യാമെന്ന് കാണിച്ചുതരുമെന്നും പ്രതീക്ഷിക്കുന്നു. 3D പ്രിന്റിംഗ് ഉപയോഗിച്ച് നിർമ്മിച്ച ഏറ്റവും വലിയ കെട്ടിടമായി ഗിന്നസ് വേൾഡ് റെക്കോർഡ്‌സും ഈ പദ്ധതിയെ അംഗീകരിച്ചേക്കാം.

ഈ പ്രധാന പദ്ധതിക്ക് നേതൃത്വം നൽകുന്നതിലും നിർമ്മാണത്തിലെ ആഗോള നവീകരണത്തിൽ ഖത്തറിനെ ഒന്നാം സ്ഥാനത്ത് എത്തിക്കാൻ സഹായിക്കുന്നതിലും അഭിമാനമുണ്ടെന്ന് യുസിസി ഹോൾഡിംഗ് നേതൃത്വം പറഞ്ഞു.

ഖത്തറിലെ വാർത്തകളും വിവരങ്ങളും തത്സമയം ലഭിക്കാൻ -വാട്ട്സ്ആപ്പ് ഗ്രൂപ്പ് 👇https://chat.whatsapp.com/EXau0c7bVzpANryExd3Apv

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button