Qatar

കൂടുതൽ പ്രഫഷണലുകളെ ആവശ്യം; സ്വകാര്യ മേഖലയിൽ “തൊഴിൽ ഗൈഡ്” പുറത്തിറക്കി മന്ത്രാലയം

2018-2022 ദേശീയ സ്ട്രാറ്റജി പ്രോജക്ടുകളുടെ രണ്ടാം ഘട്ടത്തിന്റെ ഭാഗമായി, തൊഴിൽ മന്ത്രാലയം ഇന്നലെ നടന്ന ചടങ്ങിൽ സ്വകാര്യ മേഖലയിലെ തൊഴിലുകൾക്കുള്ള വർഗ്ഗീകരണ ഗൈഡ് പുറത്തിറക്കി.

ഖത്തറിലെ എല്ലാ സ്ഥാപനങ്ങൾക്കും വിവിധ മേഖലകളിലെ റസിഡൻസി, വർക്ക് പെർമിറ്റുകൾ എന്നിവയ്‌ക്കായി ഉപയോഗിക്കുന്നതിന്, ഒരു ഏകീകൃത ദേശീയ ഗൈഡ് സൃഷ്‌ടിക്കാൻ ഇതിലൂടെ തൊഴിൽ മന്ത്രാലയം ശ്രമിക്കുന്നു. രാജ്യത്തെ വിവിധ വ്യവസായങ്ങളിൽ ഉടനീളമുള്ള എല്ലാ തൊഴിലുകൾക്കും സാർവത്രികമായി അംഗീകരിക്കപ്പെട്ട പദാവലി ഗൈഡിൽ ഉപയോഗിച്ചിട്ടുണ്ട്.

തൊഴിൽ വിപണിയുടെ വിവിധ ഘടകങ്ങൾ തമ്മിലുള്ള വിവരങ്ങളുടെയും ഡാറ്റയുടെയും കൈമാറ്റം ഇത് ലളിതമാക്കും. കൂടാതെ, വിവിധ തൊഴിലുകൾക്കായുള്ള തൊഴിൽ വിപണിയുടെ ആവശ്യങ്ങളെക്കുറിച്ച് സമഗ്രമായ പദ്ധതികൾ സൃഷ്ടിക്കുന്നതിനും തൊഴിലുകളുടെ നിലവിലെ അവസ്ഥയും പരിണാമവും അടിസ്ഥാനമാക്കി ദേശീയ തലത്തിൽ തൊഴിൽ ശക്തി തന്ത്രങ്ങൾ വികസിപ്പിക്കാനും ഇത് അധികാരികളെ പ്രാപ്തരാക്കും.

തൊഴിൽ വിപണിക്ക് മുൻവർഷങ്ങളെ അപേക്ഷിച്ച് കൂടുതൽ വിദഗ്ധരായ പ്രൊഫഷണലുകളെ ആവശ്യമാണെന്ന് തൊഴിൽ മന്ത്രി ഡോ. അലി ബിൻ സമീഖ് അൽ മർറി പറഞ്ഞു.

സ്വകാര്യമേഖലയിലെ തൊഴിലുകളെ തിരിച്ചറിയുന്നതിനും തരംതിരിക്കുന്നതിനുമായി വ്യത്യസ്തമായ തത്വങ്ങളും ഘടനകളും സ്ഥാപിക്കേണ്ടതിന്റെ ആവശ്യകതയും അദ്ദേഹം ഊന്നിപ്പറഞ്ഞു. ഇത് പ്രൊഫഷണലുകൾക്ക് അവരുടെ കഴിവുകളും വൈദഗ്ധ്യവും വികസിപ്പിക്കാനുള്ള അവസരങ്ങളും പ്രാപ്തമാക്കും.

ഉൽപ്പാദനക്ഷമത വർധിപ്പിക്കുന്നതിനും തൊഴിലാളികളുടെ വൈദഗ്ധ്യം പ്രയോജനപ്പെടുത്തുന്നതിനുമായി മന്ത്രാലയം ഒരു കൂട്ടം നടപടികൾ നടപ്പിലാക്കുന്നുണ്ടെന്ന് മന്ത്രി ചൂണ്ടിക്കാട്ടി.

“പ്രാപ്‌തരും പ്രഗത്ഭരുമായ പ്രൊഫഷണലുകളെ ആകർഷിക്കാൻ ഈ സംരംഭങ്ങൾ ലക്ഷ്യമിടുന്നു, അത് തൊഴിലുടമകൾക്ക് ഗുണം ചെയ്യുകയും സ്വകാര്യമേഖലയുടെ ഉൽപ്പാദന ശേഷി വർദ്ധിപ്പിക്കുകയും ചെയ്യും.”

രാജ്യത്തെ തൊഴിൽ അന്തരീക്ഷം സ്ഥിരമായി നവീകരിക്കുന്നതിലൂടെ തൊഴിൽ വിപണി ഉയർത്തുന്നതിലും തൊഴിലാളികളുടെ കഴിവ് വർധിപ്പിക്കുന്നതിലും മന്ത്രാലയം ശ്രദ്ധ കേന്ദ്രീകരിക്കുന്നതായി അദ്ദേഹം സൂചിപ്പിച്ചു.

സ്വകാര്യമേഖലയ്ക്കുള്ള ഗൈഡ് ഐക്യരാഷ്ട്രസഭയുടെ സാമ്പത്തിക സാമൂഹിക കൗൺസിൽ പുറപ്പെടുവിച്ച തൊഴിലിന്റെ അന്തർദേശീയ നിലവാര വർഗ്ഗീകരണവുമായി പൊരുത്തപ്പെടുന്നു, കൂടാതെ GCC, അറബ് ഒക്യുപേഷണൽ ക്ലാസിഫിക്കേഷൻ സംവിധാനങ്ങളുമായും യോജിക്കുന്നു.

വിവിധ തൊഴിൽ തരങ്ങൾക്കായി ഗൈഡ് ഒമ്പത് പ്രാഥമിക ഡിവിഷനുകളായി ക്രമീകരിച്ചിരിക്കുന്നു. ഓരോ ഡിവിഷനും പല ഭാഗങ്ങളായി, അധ്യായങ്ങളായി, യൂണിറ്റുകളായി തിരിച്ചിരിക്കുന്നു. ആകെ മൊത്തം ഈ വർഗ്ഗീകരണത്തിനുള്ളിൽ മൂവായിരത്തിലധികം തൊഴിലുകളുടെ പേരുകൾ ഉൾപ്പെടുന്നു.

വർഗ്ഗീകരണം ഏഴ് അക്ക കോഡിംഗ് സിസ്റ്റത്തെ അടിസ്ഥാനമാക്കിയുള്ളതാണ്, ഇത് ക്ലാസിഫിക്കേഷനിൽ തിരിച്ചറിഞ്ഞിട്ടുള്ള എല്ലാ പ്രൊഫഷനും പ്രാഥമിക, ദ്വിതീയ, തൃതീയ ഗ്രൂപ്പുകളിൽ നിന്ന് ഉരുത്തിരിഞ്ഞ ഒരു പ്രത്യേക കോഡ് ഉണ്ടെന്ന് സൂചിപ്പിക്കുന്നു. മാത്രമല്ല, ഗൈഡിന്റെ ഇലക്ട്രോണിക് സോഫ്‌റ്റ്‌വെയറുമായും ഈ കോഡിംഗ് സിസ്റ്റം പൊരുത്തപ്പെടുന്നു.

🇶🇦 ഖത്തറിലെ വാർത്തകളും വിവരങ്ങളും തത്സമയം ലഭിക്കാൻ -വാട്ട്സ്ആപ്പ് ഗ്രൂപ്പ്👇https://chat.whatsapp.com/K6aHB4QcILIA2uoZieRCwp

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button