Qatar

ഖത്തറിൽ ശൈഖ വഫാ ബിൻത് അഹമ്മദ് മസ്ജിദ് തുറന്നു

ദോഹ: ഉം സലാൽ മുനിസിപ്പാലിറ്റിയിലെ ഉമ്മുൽ അമദ് ഗ്രാമത്തിൽ, ശൈഖ വഫാ ബിൻത് അഹമ്മദ് മസ്ജിദ്, എൻഡോവ്‌മെന്റ് മന്ത്രാലയത്തിന്റെയും (ഔഖാഫ്) ഇസ്ലാമിക് അഫയേഴ്‌സ് ഫോർ ദഅ്‌വ ആൻഡ് മോസ്‌ക് അഫയേഴ്‌സിന്റെയും അസിസ്റ്റന്റ് അണ്ടർസെക്രട്ടറി മുഹമ്മദ് ബിൻ ഹമദ് അൽ കുവാരി ചൊവ്വാഴ്ച ഉദ്ഘാടനം ചെയ്തു.

1,060 കപ്പാസിറ്റിയുള്ള മസ്ജിദ് 4,000 ചതുരശ്ര മീറ്റർ വിസ്തീർണ്ണത്തിൽ 5,433,000 QR ചെലവിൽ നിർമ്മിച്ചതാണ്. നഗര വളർച്ചയ്ക്കും ജനസംഖ്യാ വർദ്ധനയ്ക്കും അനുസൃതമായി, പള്ളികളുടെ എണ്ണം വിപുലീകരിക്കാനും രാജ്യവ്യാപകമായി വികസിപ്പിക്കാനുമുള്ള മന്ത്രാലയത്തിന്റെ പദ്ധതിയുടെ ഭാഗമായാണ് പുതിയ മസ്ജിദിന്റെ നിർമ്മാണം.

ഇമാമിനും മുഅസ്സിനും താമസ സൗകര്യത്തിന് പുറമെ മസ്ജിദിൽ സന്ദർശകർക്കായി 25 പൊതു പാർക്കിംഗ് സ്ഥലങ്ങൾ ഉണ്ട്. അവയിൽ ചിലത് ഭിന്നശേഷിയുള്ളവർക്കായി പ്രത്യേക നിർമിതമാണ്.

🇶🇦 ഖത്തറിലെ വാർത്തകളും വിവരങ്ങളും തത്സമയം ലഭിക്കാൻ -വാട്ട്സ്ആപ്പ് ഗ്രൂപ്പ്👇https://chat.whatsapp.com/K6aHB4QcILIA2uoZieRCwp

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button