Qatar

ഡോ: നാസർ മൂപ്പന് വിട

പ്രശസ്‌ത ഡോക്‌ടറും ആസ്‌റ്റർ ഡിഎം ഹെൽത്ത്കെയറിന്റെ സ്ഥാപക ചെയർമാൻ ഡോ. അസാദ് മൂപ്പന്റെ അനുജന്റെ മകനുമായ ഡോ. നാസർ മൂപ്പൻ അന്തരിച്ചു. ഇന്നലെ (ഞായർ) വൈകിട്ട് ദുബായിലായിരുന്നു ഡോ. നാസറിന്റെ മരണം.

കഴിഞ്ഞ 20 വർഷത്തിലേറെയായി ആസ്‌റ്റർ ഡിഎം ഹെൽത്ത്കെയറിൽ സേവനം ചെയ്ത അദ്ദേഹം മരണ സമയത്ത് ഖത്തറിലെ ആസ്‌റ്റർ ആശുപത്രിയിൽ മെഡിക്കൽ ഡയറക്ടറും ഇഎൻടി വിദഗ്ധനുമായാണ് പ്രവർത്തിച്ചിരുന്നത്. 

ഭാര്യ: വഹിദ. മക്കൾ: നിദ, നിമ്മി, സെയ്ൻ. മനുഷ്യസേവനത്തിനായി തന്റെ ജീവിതം അർപ്പിച്ച വ്യക്തിയായിരുന്നു ഡോ. നസർ എന്ന് ഡോ.ആസാദ് മൂപ്പൻ പറഞ്ഞു. അദ്ദേഹത്തിന്റെ പ്രഫഷണൽ ജീവിതം ഖത്തറിന്റെ ആരോഗ്യ രംഗത്ത് അവശേഷിപ്പിച്ച മുദ്രയായി തുടരുമെന്നും അദ്ദേഹം പറഞ്ഞു.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button