Qatar

ഖത്തറിൽ നിരവധി അപൂർവയിനം കടൽ ജീവികളെ കണ്ടെത്തി, സമുദ്ര പരിസ്ഥിതി മെച്ചപ്പെടുന്നതിന്റെ സൂചന

ഖത്തറിലെ പരിസ്ഥിതി, കാലാവസ്ഥാ വ്യതിയാന മന്ത്രാലയം (MECC) സമീപ മാസങ്ങളിൽ നിരവധി അപൂർവ കടൽ ജീവികളെ കണ്ടെത്തിയിട്ടുണ്ട്. സമുദ്രജീവികളെയും പ്രകൃതി പരിസ്ഥിതിയെയും സംരക്ഷിക്കുന്നതിനായി രാജ്യം നടത്തുന്ന പ്രവർത്തനങ്ങൾ ഫലമുണ്ടാക്കുന്നുണ്ടെന്ന് ഈ കണ്ടെത്തലുകൾ വ്യക്തമാക്കുന്നു.

വന്യജീവി വികസന വകുപ്പിലെ ഒരു സംഘം ഖത്തരി ജലാശയങ്ങളിൽ സ്പോട്ടഡ് ഗിറ്റാർഫിഷ് എന്ന അപൂർവ മത്സ്യത്തെ കണ്ടെത്തി. ഈ മത്സ്യത്തെ വംശനാശ ഭീഷണി നേരിടുന്നതായി കണക്കാക്കുന്നതാണ്. 2025 മാർച്ചിൽ, വടക്കൻ ജലാശയങ്ങളിൽ നവജാത ശിശുക്കൾ ഉൾപ്പെടെയുള്ള ഇന്ത്യൻ ഓഷ്യൻ ഹംപ്ബാക്ക് ഡോൾഫിനുകളുടെ ഒരു കൂട്ടാതെയും ശാസ്ത്രജ്ഞർ കണ്ടെത്തി. ഈ ഡോൾഫിനുകളും വംശനാശ ഭീഷണിയിലാണ്.

ഫെബ്രുവരിയിൽ, ഉം അൽ ഷിഫ് സമുദ്ര സംരക്ഷിത മേഖലയിൽ മൃദുവായ പവിഴപ്പുറ്റുകളുടെ ഒരു പുതിയ ഇനം മന്ത്രാലയം കണ്ടെത്തി. പകൽ സമയത്ത് മണലിൽ ഒളിച്ചിരിക്കുന്ന ഈ പവിഴപ്പുറ്റുകൾ വളരെ അപൂർവമായ തരമാണ്. ജനുവരിയിൽ, പവിഴപ്പുറ്റുകളുടെ ആരോഗ്യകരമായ നിലനിൽപ്പിന് പ്രധാന പങ്ക് വഹിക്കുന്ന ബ്ലൂ ടെയിൽഡ് ബോക്‌സ് ഫിഷിനെയും അവർ കണ്ടെത്തിയിട്ടുണ്ട്.

ഖത്തരി ജലാശയങ്ങളിൽ 26 തരം തിരണ്ടി വിഭാഗത്തിൽ പെട്ട മത്സ്യങ്ങളുടെ സാന്നിധ്യവും മന്ത്രാലയം സ്ഥിരീകരിച്ചു. കിഴക്കൻ ഖത്തറിലെ പവിഴപ്പുറ്റുകളുടെയും കപ്പൽച്ചേതങ്ങളുടെയും സമീപം കാണപ്പെടുന്ന സ്പോട്ടഡ് ഈഗിൾ റേ (വംശനാശ ഭീഷണി നേരിടുന്നത്), ഹണികോമ്പ് റേ (വംശനാശ ഭീഷണി നേരിടുന്നത്) എന്നിവ ഇതിൽ ഉൾപ്പെടുന്നു.

2003 മുതൽ ഖത്തർ ഒരു പ്രത്യേക പരിപാടിയിലൂടെ ഹോക്സ്ബിൽ കടലാമയെ സംരക്ഷിക്കുന്നു. കടലാമ മുട്ടകൾ സുരക്ഷിത സ്ഥലങ്ങളിലേക്ക് മാറ്റുന്നതും അവയെ സംരക്ഷിക്കുന്നതിനായി മറ്റ് ഗ്രൂപ്പുകളുമായി ചേർന്ന് പ്രവർത്തിക്കുന്നതും ഇതിൽ ഉൾപ്പെടുന്നു.

കടലിനു ദോഷമുണ്ടാക്കുന്ന തരത്തിലുള്ള മനുഷ്യരുടെ പ്രവർത്തനങ്ങൾ തടയുന്നതിനും മന്ത്രാലയം പ്രവർത്തിക്കുന്നു. അൽ അദ് അൽ ഗർബി, ഹാലുൽ ദ്വീപ് തുടങ്ങിയ സ്ഥലങ്ങളിൽ ആഭ്യന്തര മന്ത്രാലയവുമായി ചേർന്ന് നടത്തിയ കടൽ പട്രോളിംഗിൽ പരിസ്ഥിതി ലംഘനങ്ങൾ കണ്ടെത്തുകയും നിയമനടപടി സ്വീകരിക്കുകയും ചെയ്‌തു.

ഖോർ അൽ അദൈദ് സംരക്ഷിത മേഖലയിലെ ശുചീകരണ ക്യാംപയിനിൽ ബീച്ചുകളിൽ നിന്ന് കരി മാലിന്യങ്ങൾ നീക്കം ചെയ്തു. ബീച്ചിൽ തീ കത്തിക്കാതിരിക്കുക, മാലിന്യങ്ങൾ ശരിയായി സംസ്കരിക്കുക തുടങ്ങിയ നിയമങ്ങൾ പാലിക്കാൻ പൊതുജനങ്ങളോട് മന്ത്രാലയം ആവശ്യപ്പെടുന്നു.

പവിഴപ്പുറ്റ് നിറഞ്ഞ സംരക്ഷിത പ്രദേശങ്ങളിൽ അനധികൃത മത്സ്യബന്ധന വലകളും പരിശോധനയിൽ കണ്ടെത്തി. ഇവ നീക്കം ചെയ്യാനും സമുദ്ര പരിസ്ഥിതി സംരക്ഷിക്കാനും മന്ത്രാലയം നടപടി സ്വീകരിച്ചു.

ഖത്തറിലെ വാർത്തകളും വിവരങ്ങളും തത്സമയം ലഭിക്കാൻ -വാട്ട്സ്ആപ്പ് ഗ്രൂപ്പ് 👇https://chat.whatsapp.com/D4WDfhjld0jFXSYHVlwyf2

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button