Qatar
ഖത്തറിൽ മൂടൽമഞ്ഞിനു സാധ്യത, ദൂരക്കാഴ്‌ച കുറയുമെന്ന് ക്യുഎംഡി
രാത്രിയിലും അതിരാവിലെയും ദൂരക്കാഴ്‌ച കുറയാനുള്ള സാധ്യതയുണ്ടെന്ന് ഖത്തർ കാലാവസ്ഥാ വകുപ്പ് ഡ്രൈവർമാർക്ക് മുന്നറിയിപ്പ് നൽകി. രണ്ടു കിലോമീറ്ററിൽ താഴെയായി ദൂരക്കാഴ്‌ച കുറയുമെന്നാണ് ക്യുഎംഡി അറിയിച്ചത്.
2024 നവംബർ 4 തിങ്കൾ മുതൽ നവംബർ 6, ബുധൻ വരെ ഖത്തറിലെ ചില പ്രദേശങ്ങളിൽ മൂടൽമഞ്ഞു പ്രതീക്ഷിക്കുന്നതാണ് ഇതിന് കാരണം. ഡ്രൈവർമാർ ശ്രദ്ധാപൂർവം വാഹനമോടിക്കാനും ഔദ്യോഗിക ചാനലുകൾ വഴി നിർദ്ദേശങ്ങൾ സ്വീകരിക്കാനും വകുപ്പ് നിർദ്ദേശിക്കുന്നു.