Qatar
ഖത്തറിൽ വെള്ളിയാഴ്ച്ച മുതൽ ശക്തമായ കാറ്റിനു സാധ്യതയെന്ന് ക്യുഎംഡി
വെള്ളിയാഴ്ച മുതൽ ഖത്തറിന്റെ വിവിധഭാഗങ്ങളിൽ ശക്തമായ കാറ്റു പ്രതീക്ഷിക്കാമെന്ന് ഖത്തർ മീറ്റിറോളജി ഡിപ്പാർട്ട്മെന്റ് (ക്യുഎംഡി) അറിയിച്ചു. ഇത് ഞായറാഴ്ച്ച വരെ നീണ്ടു നിൽക്കാൻ സാധ്യതയുണ്ടെന്നും അവരുടെ റിപ്പോർട്ട് വ്യക്തമാക്കുന്നു.
ഓഗസ്റ്റ് 2 മുതൽ 4 വരെ തീരക്കടലിലും പുറംകടലിലും രൂപപ്പെടുന്ന വടക്കുപടിഞ്ഞാറൻ കാറ്റ് കാലാവസ്ഥ മങ്ങിയതായി മാറാനിടയാക്കുമെന്നും ദൂരക്കാഴ്ച രണ്ടു കിലോമീറ്ററായി കുറഞ്ഞേക്കുമെന്നും കാലാവസ്ഥാ വകുപ്പ് അറിയിച്ചു.
കടലിലെ തിരമാലകൾ അഞ്ചു മുതൽ പന്ത്രണ്ട് അടി വരെ ഉയരുമെന്നും ചില സമയങ്ങളിൽ അത് പതിനാല് അടി വരെയായി മാറാമെന്നും ക്യുഎംഡി അവരുടെ റിപ്പോർട്ടിൽ കൂട്ടിച്ചേർത്തു.