Qatar

ഇസ്മയിൽ ഹനിയയുടെ മൃതദേഹം നാളെ ദോഹയിലെത്തിക്കും; ഖബറടക്കം ലുസൈലിൽ

കൊല്ലപ്പെട്ട ഹമാസ് രാഷ്ട്രീയകാര്യ സമിതി തലവൻ ഇസ്മായിൽ ഹനിയ്യയുടെ മൃതദേഹം നാളെ ദോഹയിലെത്തിക്കും. മൃതദേഹം വെള്ളിയാഴ്ച ഉച്ച കഴിഞ്ഞ് ലുസൈലിൽ കബറടക്കും. ദോഹയിലെ ഇമാം മുഹമ്മദ് ബിൻ അബ്ദുൽ വഹാബ് പള്ളിയിൽ മയ്യത്ത് നമസ്കാരവും നടക്കും. ഇന്ന് രാവിലെയോടെ ടെഹ്റാനിൽ വച്ചു കൊല്ലപ്പെട്ട ഹനിയ്യയുടെ മൃതദേഹത്തിന്റെ പൊതുദര്ശനം ഉൾപ്പെടെ ഔദ്യോഗിക ചടങ്ങുകൾ ഇറാനിൽ തന്നെ പൂർത്തിയായിരുന്നു. 

2017 മുതൽ ഹമാസിന്റെ രാഷ്ട്രീയകാര്യ ഓഫീസ് സ്ഥിതി ചെയ്യുന്നദോഹയിൽ തന്നെയായിരുന്നു ഹനിയ്യയുടെ പ്രവർത്തന കേന്ദ്രവും.

🇶🇦 ഖത്തറിലെ വാർത്തകളും വിവരങ്ങളും തത്സമയം ലഭിക്കാൻ -വാട്ട്സ്ആപ്പ് ഗ്രൂപ്പ്👇https://chat.whatsapp.com/KzKal0sXKHF3P2dagEwpi5

Related Articles

Back to top button