WhatsApp Image 2024-01-06 at 21.36.46_1d0e2d2d
1-PREMIER-EXPRESS-GIF-3
LegalQatar

30 ദിവസത്തിനുള്ളിൽ ആർപി നടപടികൾ പൂർത്തിയാക്കിയില്ലെങ്കിൽ കൂറ്റൻ പിഴ

രാജ്യത്ത് പ്രവേശിച്ച് 30 ദിവസത്തിനുള്ളിൽ പ്രവാസികളും അവരുടെ തൊഴിലുടമകളും റസിഡൻസ് പെർമിറ്റ് നടപടിക്രമങ്ങൾ പൂർത്തിയാക്കേണ്ടതുണ്ടെന്ന് ആഭ്യന്തര മന്ത്രാലയം (MoI) മുന്നറിയിപ്പ് നൽകി. അങ്ങനെ ചെയ്തില്ലെങ്കിൽ 10,000 റിയാൽ വരെ പിഴ ഒടുക്കേണ്ടി വരും.

“തൊഴിലുടമയും പ്രവാസിയും രാജ്യത്ത് പ്രവേശിച്ച് 30 ദിവസത്തിനുള്ളിൽ റസിഡൻസ് പെർമിറ്റ് നടപടിക്രമങ്ങൾ പൂർത്തിയാക്കുന്നത്, ലംഘനങ്ങൾ തടയാനും ചട്ടങ്ങളും നിയമങ്ങളും പാലിക്കുന്നുണ്ടെന്ന് ഉറപ്പാക്കാനും സഹായിക്കുന്നു,” MoI അതിൻ്റെ സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമുകളിൽ പറഞ്ഞു.

🇶🇦 ഖത്തറിലെ വാർത്തകളും വിവരങ്ങളും തത്സമയം ലഭിക്കാൻ -വാട്ട്സ്ആപ്പ് ഗ്രൂപ്പ്👇https://chat.whatsapp.com/LjkReT1nBRMHQM9PxaMBOD

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button