Qatarsports

ഏഷ്യൻ കപ്പ് സെമിഫൈനൽ ലുസൈൽ ബോളിവാഡിൽ വലിയ സ്ക്രീനിൽ കാണാം

എഎഫ്‌സി ഏഷ്യൻ കപ്പിൻ്റെ സെമി ഫൈനൽ മത്സരങ്ങൾ ലുസൈൽ ബൊളിവാർഡിലെ വലിയ സ്‌ക്രീനിൽ സംപ്രേക്ഷണം ചെയ്യും. ലുസൈൽ സിറ്റിയുടെ ഔദ്യോഗിക സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമിലാണ് ഇക്കാര്യം അറിയിച്ചത്.

ഏഷ്യൻ കപ്പിന്റെ ഭാഗമായി, കൺട്രി സോണുകൾ, പരേഡുകൾ, നൈറ്റ് പ്രകടനങ്ങൾ, ഫയർ വർക്ക്‌സ് എന്നിവ ഉൾപ്പെടെ ‘ഹലോ ഏഷ്യ’ എന്ന പേരിൽ നിരവധി ആഘോഷങ്ങളാണ് ബൊളിവാർഡിൽ നടന്ന് വരുന്നത്.

അതേസമയം, സെമി ഫൈനനലുകൾ ഇന്ന് രാത്രി ആരംഭിച്ചു. ജോർദാനും കൊറിയ റിപ്പബ്ലിക്കും ഫൈനലിൽ തങ്ങളുടെ സ്ഥാനം ബുക്ക് ചെയ്യുന്നതിനായി അഹ്മദ് ബിൻ അഹ്‌ലി സ്റ്റേഡിയത്തിൽ ആണ് വീണ്ടും ഏറ്റുമുട്ടുന്നത്. ഇറാനും നിലവിലെ ചാമ്പ്യന്മാരായ ഖത്തറും തമ്മിൽ നാളെ അൽ തുമാമ സ്റ്റേഡിയത്തിൽ കൊമ്പുകോർക്കും. ഫെബ്രുവരി 10ന് ഫൈനൽ.

🇶🇦 ഖത്തറിലെ വാർത്തകളും വിവരങ്ങളും തത്സമയം ലഭിക്കാൻ -വാട്ട്സ്ആപ്പ് ഗ്രൂപ്പ്👇https://chat.whatsapp.com/LjkReT1nBRMHQM9PxaMBOD

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button