Qatar
ഖത്തറിൽ കോഴിക്കോട് സ്വദേശി മരണപ്പെട്ടു
ഖത്തറിൽ ചികിത്സയിലായിരുന്ന മലയാളി മരണപ്പെട്ടു. കോഴിക്കോട് നാദാപുരം വിലാതപുരം സ്വദേശി അബ്ദുൽ സമദ് ചെമ്മേരി (48) ആണ് മരിച്ചത്. ഖത്തര്‍ നീതിന്യായ മന്ത്രാലയത്തിൽ ജീവനക്കാരനായിരുന്ന ഇദ്ദേഹം ഇവിടെ ജീവകാരുണ്യ പ്രവർത്തനങ്ങളിൽ സജീവമായിരുന്നു. ഭാര്യ സക്കീന. മൃതദേഹംനടപടിക്രമങ്ങൾ പൂർത്തിയാക്കി നാട്ടിലേക്ക് കൊണ്ടുപോകും.
🇶🇦 ഖത്തറിലെ വാർത്തകളും വിവരങ്ങളും തത്സമയം ലഭിക്കാൻ -വാട്ട്സ്ആപ്പ് ഗ്രൂപ്പ്👇https://chat.whatsapp.com/KymOKj4Bi1pF8sPsKUwSuv