Qatar
വാലന്റൈൻസ് ദിനത്തിൽ അമ്ർ ദിയാബിന്റെ ഗാനമേള അൽ മഹാ ദ്വീപിൽ
UPDATE: തുർക്കി, സിറിയ ദുരന്ത പശ്ചാത്തലത്തിൽ, ഈ ഷോ അൽ മഹാദ്വീപ് റദ്ദാക്കിയിട്ടുണ്ട്.
ഈജിപ്ഷ്യൻ ഇതിഹാസ ഗായകൻ അമ്ർ ദിയാബ് ഫെബ്രുവരി 14 ന് അൽ മഹാ ദ്വീപിലെ നമ്മോസ് ദോഹയിൽ ഗാനമേള അവതരിപ്പിക്കും. അദ്ദേഹത്തോടൊപ്പം ഡിജെ റോഡ്‌ജിന്റെ പെർഫോമൻസും അരങ്ങേറും.
രാത്രി 9 മണിക്ക് ആരംഭിക്കുന്ന പരിപാടി നോൺ-സ്റ്റോപ്പ് എന്റർടെയ്ൻമെന്റ് നൈറ്റ് ആയിട്ടാണ് ക്രമീകരിച്ചിരിക്കുന്നത്.
1,500 കാണികളെ ഉൾക്കൊള്ളാൻ ശേഷിയുള്ള ഹാളിൽ നൃത്തം ചെയ്യാനും പാട്ടുപാടാനും ആഘോഷിക്കാനുമുള്ള സൗകര്യങ്ങൾ ഒരുങ്ങും.
ഇതുകൂടാതെ, ലെബനീസ് സൂപ്പർസ്റ്റാർ നാദർ അൽ അറ്റത്ത്, ബില്യണയറിലെ വീക്കെൻഡ് എക്‌സ്‌ട്രാവാഗൻസയിൽ ദ്വീപിൽ അറബിക് മ്യൂസിക് ഷോയും അവതരിപ്പിക്കും.
🇶🇦 ഖത്തറിലെ വാർത്തകളും വിവരങ്ങളും തത്സമയം ലഭിക്കാൻ -വാട്ട്സ്ആപ്പ് ഗ്രൂപ്പ്👇https://chat.whatsapp.com/ETZibLnOU6HDxQYluvP8Yi