Qatar

ലോകകപ്പ് കാണാൻ ഖത്തറിലെത്തി; മടങ്ങുമ്പോൾ കോടീശ്വരൻ

ലോകകപ്പ് കാണാൻ ഖത്തറിൽ എത്തിയ ഇന്ത്യക്കാരനെ തേടി വിളിയെത്തി – നിങ്ങൾക്ക് 2 കോടി ലോട്ടറി അടിച്ചിരിക്കുന്നു. 8 വർഷമായി യുഎഇയിൽ ജോലി ചെയ്യുന്ന ഹരി ജയറാമിനാണ് ഖത്തറിന്റെ മണ്ണിൽ ഭാഗ്യം പിന്തുടർന്നത്.

ബിഗ് ടിക്കറ്റിന്റെ പ്രതിവാര ഇലക്‌ട്രോണിക് നറുക്കെടുപ്പില്‍ രണ്ടു കോടിയിലേറെ രൂപ (10 ലക്ഷം ദിർഹം) യാണ് ഹരി എടുത്ത ടിക്കറ്റിന് ലഭിച്ചത്.

കഴിഞ്ഞ ഒന്നര വർഷമായി രണ്ട് സുഹൃത്തുക്കളുമായി ചേർന്ന് ടിക്കറ്റ് വാങ്ങുന്നയാളാണ് ഹരി. ഇൗ മാസം പ്രതിവാര നറുക്കെടുപ്പിൽ പങ്കെടുക്കുന്നവർക്ക് ഡിസംബർ 3-ന് 30 ദശലക്ഷം ദിർഹം സമ്മാന തുകയുള്ള മെഗാ പ്രൈസ് ലഭിക്കാനുള്ള അവസരവുമുണ്ട്. സമ്മാനത്തുക തുല്യമായി പങ്കുവെക്കുമെന്നും മെഗാ പ്രൈസിനായി പ്രതീക്ഷിക്കുന്നതായും ഹരി പറഞ്ഞു.

🇶🇦 ഖത്തറിലെ വാർത്തകളും വിവരങ്ങളും തത്സമയം ലഭിക്കാൻ -വാട്ട്സ്ആപ്പ് ഗ്രൂപ്പ്👇 https://chat.whatsapp.com/JNIgigKNVZcDNAqC2C4b4m

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button