പ്രവേശനം സൗജന്യം; ഖത്തർ ഇന്റർനാഷണൽ ഫുഡ് ഫെസ്റ്റിവൽ തിരിച്ചെത്തുന്നു
12-ാമത് ഖത്തർ ഇന്റർനാഷണൽ ഫുഡ് ഫെസ്റ്റിവൽ (ക്യുഐഎഫ്എഫ്) മാർച്ച് 11 മുതൽ 21 വരെ ലുസൈൽ ബൊളിവാർഡിലെ പുതിയ ലൊക്കേഷനിൽ വച്ച് നടക്കും. ലോകത്തിലെ ഏറ്റവും മികച്ച ഭക്ഷണവിഭവങ്ങളുടെ ആഘോഷമാണ് ഖത്തർ ഇന്റർനാഷണൽ ഫുഡ് ഫെസ്റ്റിവൽ.
അൽ ബിദ്ദ പാർക്കിൽ നടന്ന 11-ാം പതിപ്പിന് സമാനമായി, തത്സമയ പാചക സ്റ്റേജും ടിക്കറ്റ് വർക്ക് ഷോപ്പുകളും നടക്കും. മേളയുടെ ഭാഗമായി മാസ്റ്റർ ക്ലാസുകളും ലൈവ് കുക്കിംഗ് ഷോകളും അരങ്ങേറും. എല്ലാവർക്കും ആക്സസ് ചെയ്യാവുന്ന ഒരു വിഐപി ഏരിയയും ക്ഷണപ്രകാരം മാത്രമുള്ള ഒരു വിഐപി ലോഞ്ചും ഇവന്റിന്റെ ചില ഹൈലൈറ്റുകളിൽ ഉൾപ്പെടുന്നു.
മെക്സിക്കൻ ടാക്കോസ്, ലൈബീരിയൻ റൈസ് ബ്രെഡ് തുടങ്ങിയ അന്താരാഷ്ട്ര വിഭവങ്ങളും പാചകരീതികളും കൂടാതെ, മക്ബൂസ്, ലൂയിഖാമത്ത്, കാരക് ടീ എന്നിവയുൾപ്പെടെയുള്ള സ്വാദിഷ്ടമായ ഖത്തരി വിഭവങ്ങൾക്കും ഇക്കുറി പ്രാധാന്യം നൽകും.
സ്വാദിഷ്ടമായ ഭക്ഷണവിഭവങ്ങൾക്കൊപ്പം, എല്ലാ ദിവസവും രാത്രി 9 മണിക്ക് കരിമരുന്ന് പ്രയോഗം, റോവിംഗ് എന്റർടെയ്നറുകൾ, സ്കൈ ഡിന്നർ, ടീ വിത്ത് ഹാരോട്സ്, കിഡ്സ്മോണ്ടോ / കിഡ്സാനിയ), ഐസ് റിങ്ക് തുടങ്ങിയ വിനോദ പരിപാടികളും അരങ്ങേറും.
മേള ദിനേന ഉച്ചതിരിഞ്ഞ് 2 മണി മുതൽ രാത്രി 11 മണി വരെയും വാരാന്ത്യങ്ങളിൽ 2 മണി മുതൽ പുലർച്ചെ 1 വരെയും തുറന്നിരിക്കും. ഖത്തർ ടൂറിസം വെബ്സൈറ്റ് വഴിയുള്ള രജിസ്ട്രേഷനോടൊപ്പം പ്രവേശനം സൗജന്യമാണ്.
ലുസൈൽ ബോളിവാർഡിൽ നടക്കുന്ന ഫെസ്റ്റിവലിലേക്ക് മെട്രോ (QNB മെട്രോ സ്റ്റേഷനിൽ ഡ്രോപ്പ് ഓഫ്), ടാക്സി അല്ലെങ്കിൽ സ്വകാര്യ കാർ വഴി എത്തിച്ചേരാം.
🇶🇦 ഖത്തറിലെ വാർത്തകളും വിവരങ്ങളും തത്സമയം ലഭിക്കാൻ -വാട്ട്സ്ആപ്പ് ഗ്രൂപ്പ്👇https://chat.whatsapp.com/KNjF4YIFR12BVGJHu9svlJ