QatarTravel

ഖത്തർ എയർവേയ്‌സ് നേരത്തെ ചെക്ക് ഇൻ ചെയ്യുന്നവർക്ക് 5 കിലോ അധിക ലഗേജ്

ഖത്തർ എയർവേയ്സിൽ നേരത്തെ ചെക്കിൻ ചെയ്യുന്നവർക്ക് 5 കിലോ അധിക ലഗേജ് ഓഫർ ലഭിച്ചു തുടങ്ങി. ജൂൺ 15 മുതൽ 30 വരെയാണ് ഓഫർ. ഈദുൽ അദ്ഹ അവധിക്കാലത്തെ തിരക്ക് കണക്കിലെടുത്താണ് ഓഫർ പ്രഖ്യാപിച്ചത്. തിരക്ക് കുറയ്ക്കുന്നതിന്റെ ഭാഗമായാണ് നേരത്തെയുള്ള ചെക് ഇന്നുകൾ പ്രോത്സാഹിപ്പിക്കുന്നത്.

എയർപോർട്ടിലെ 11 നാം നമ്പർ വരിയിൽ യാത്രയുടെ 12 മണിക്കൂർ മുമ്പ് വരെ ചെക്കിൻ ചെയ്യാൻ സൗകര്യമുണ്ട്. ഇത്തരത്തിൽ നേരത്തെ ചെക്കിൻ ചെയ്യുന്നവർക്ക് 5 കിലോ അഡീഷണൽ ബാഗേജ് അലവൻസും ഒരു മണിക്കൂർ സൗജന്യ പാർക്കിംഗും ആണ് ഖത്തർ എയർവെയ്‌സും ഹമദ് ഇന്റർനാഷണൽ എയർപോർട്ടും അനുവദിക്കുന്നത്.

🇶🇦 ഖത്തറിലെ വാർത്തകളും വിവരങ്ങളും തത്സമയം ലഭിക്കാൻ -വാട്ട്സ്ആപ്പ് ഗ്രൂപ്പ്👇https://chat.whatsapp.com/DHRyz42WJ9MHbGQePH5iVi

Related Articles

Back to top button