Qatar

ഖത്തറിൽ നിന്ന് ഉംറ നിർവഹിക്കാൻ പോയ കുടുംബത്തിലെ നാല് പേർ വാഹനാപകടത്തിൽ മരണപ്പെട്ടു

ഖത്തറിൽ നിന്ന് മദീനയിലേക്ക് ഉംറ നിർവഹിക്കാൻ പോകുകയായിരുന്ന മംഗലാപുരം സ്വദേശികളായ കുടുംബത്തിലെ നാല് പേർ വാഹനാപകടത്തിൽ മരിച്ചു. ബുധനാഴ്ച രാത്രി റിയാദിന് അടുത്തുള്ള സുൽഫയിലാണ് അപകടം നടന്നത്.

മംഗളൂരുവിനടുത്ത് ഹാലേയങ്ങാടി തോക്കൂർ സ്വദേശികളായ ഷമീമിന്റെയും സറീനയുടെയും മകൾ ഹിബ (29), ഭർത്താവ് മുഹമ്മദ് റമീസ് (34), മക്കളായ ആരുഷ് (3), റാഹ (മൂന്ന് മാസം) എന്നിവരാണ് മരിച്ചത്. കാറിലുണ്ടായിരുന്ന ഹിബയുടെ സഹോദരി ശബ്ദനത്തിന്റെ മകൾ ഫാത്തിമ (19) ഗുരുതര പരിക്കുകളോടെ റിയാദിലെ ആശുപത്രിയിൽ ചികിത്സയിലാണ്.

കാറിലുണ്ടായിരുന്ന ഹിബയുടെ സഹോദരി ലുബ്‌നയുടെ മകൻ ഈസ (4) പരിക്കേൽക്കാതെ അത്ഭുതകരമായി രക്ഷപ്പെട്ടു 

ചൊവ്വാഴ്ച സുബ്ഹി നമസ്കരിച്ച ശേഷമാണ് കുടുംബം മക്കയിലേക്ക് യാത്ര ആരംഭിച്ചത്. ചൊവ്വാഴ്ച രാത്രി റിയാദിലെത്തിയ ഇവർ ഒരു കുടുംബവീട്ടിൽ താമസിച്ച് ബുധനാഴ്ച രാവിലെ റിയാദിൽ നിന്ന് ഉംറയിലേക്കുള്ള യാത്രക്കായി പുറപ്പെടുകയായിരുന്നു.

🇶🇦 ഖത്തറിലെ വാർത്തകളും വിവരങ്ങളും തത്സമയം ലഭിക്കാൻ -വാട്ട്സ്ആപ്പ് ഗ്രൂപ്പ്👇https://chat.whatsapp.com/KzKal0sXKHF3P2dagEwpi5

Related Articles

Back to top button