Qatar

നിയമലംഘനം: ഖത്തറിൽ 3 റസ്റ്ററന്റുകൾ കൂടി അടച്ചിട്ടു

ദോഹ: ഖത്തറിൽ 3 റസ്റ്ററന്റുകൾക്ക് കൂടി അടച്ചിടൽ നടപടി. അൽ റയ്യാൻ മുനിസിപ്പാലിറ്റിയുടെ കീഴിൽ കീർത്തി റെസ്റ്റോറന്റ് ഏഴ് ദിവസത്തേക്ക് അടച്ചിടാൻ ഭരണപരമായ തീരുമാനം കൈക്കൊണ്ടു.

മുനിസിപ്പാലിറ്റി മന്ത്രാലയം പ്രസിദ്ധീകരിച്ച സർക്കുലറിൽ, റസ്റ്റോറന്റ് 1990 ലെ 8-ാം നമ്പർ നിയമം ലംഘിച്ചതായി കൂട്ടിച്ചേർത്തു.

ദോഹ മുനിസിപ്പാലിറ്റിയിൽ, സമാനമായ ലംഘനത്തിന് ഇവാൻസ് കഫറ്റീരിയ ഏഴ് ദിവസത്തേക്കും പെട്ര കിച്ചൺ 30 ദിവസത്തേക്കും അടച്ചുപൂട്ടാൻ ഉദ്യോഗസ്ഥർ ഉത്തരവിട്ടു.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button