BusinessQatarsports

‘ലോകകപ്പ് ഉത്പന്നങ്ങൾ’ ഇപ്പോൾ വാങ്ങാം

ഖത്തർ പോസ്റ്റിന്റെ ഇ-സ്റ്റോർ വഴി ഫുട്ബോൾ ആരാധകർക്ക് ഇപ്പോൾ ഔദ്യോഗിക ലൈസൻസുള്ള ഫിഫ ലോകകപ്പ് 2022 ഉൽപ്പന്നങ്ങൾ ഓർഡർ ചെയ്യാവുന്നതാണ്.

നോട്ട്ബുക്കുകൾ, ട്രോഫി കാർഡ് ഹോൾഡർ, പ്ലേയിംഗ് കാർഡുകൾ, പേനകൾ, വാട്ടർ ബോട്ടിലുകൾ, സ്റ്റിക്കറുകൾ, ട്രോഫി മാഗ്നറ്റുകൾ, കീചെയിനുകൾ, ട്രോഫി റെപ്ലിക്ക, കാർ പെർഫ്യൂം, സ്നോ ഗ്ലോബ് തുടങ്ങി 63-ഓളം വസ്തുക്കളാണ് ലോകകപ്പ് ഓർമകൾ സൂക്ഷിക്കാനായി ആരാധകർക്കായി തയ്യാറാക്കിയിരിക്കുന്നത്.


bit.ly/3KWAAQ4 വഴി ഇ-സ്റ്റോർ ആക്സസ് ചെയ്യാം. ഓരോ ഐറ്റവും 10 എണ്ണം വരെ ഓർഡർ ചെയ്യാം.

“നിങ്ങളുടെ ഔദ്യോഗിക ലൈസൻസുള്ള ഫിഫ ലോകകപ്പ് 2022 ഉൽപ്പന്നങ്ങൾ ഓർഡർ ചെയ്യുക, അവ നിങ്ങളുടെ വീട്ടുവാതിൽക്കൽ എത്തിക്കുക,” ഖത്തർ പോസ്റ്റ് സോഷ്യൽ മീഡിയയിൽ പറഞ്ഞു.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button