Qatarsports

ലോക അക്വാട്ടിക്സ് ചാമ്പ്യൻഷിപ്പ് ഉദ്ഘാടന സെർമണി ടിക്കറ്റ് വിൽപ്പന തുടങ്ങി

ലോക അക്വാട്ടിക്സ് ചാമ്പ്യൻഷിപ്പ് ഉദ്ഘാടന ചടങ്ങിനുള്ള ടിക്കറ്റ് വിൽപ്പന സംഘാടക സമിതി ഔദ്യോഗികമായി പ്രഖ്യാപിച്ചു. 2024 ഫെബ്രുവരി 4-ന് ദോഹ സമയം വൈകുന്നേരം 6:00 മണിക്ക് ആസ്പയർ ഡോമിലാണ് ഉദ്‌ഘാടന വേദി.

മിഡിൽ ഈസ്റ്റിൽ ഇതാദ്യമായാണ് ചാമ്പ്യൻഷിപ്പ് നടക്കുന്നത്. ഫെബ്രുവരി 2 മുതൽ 18 വരെ നടക്കുന്ന ആഗോള ഇവന്റിനാണ് ആതിഥേയത്വം വഹിക്കുന്നത്.

ഓപ്പണിംഗ് സെറിമണിക്ക് ടിക്കറ്റ് വാങ്ങാൻ ആരാധകർക്ക് ഇപ്പോൾ അവസരമുണ്ട്, ഒന്നാം കാറ്റഗറി സീറ്റുകൾക്ക് 200 ഖത്തർ റിയാലും രണ്ടാം കാറ്റഗറിക്ക് 120 ഖത്തർ റിയാലുമാണ് നിരക്ക്.  വൈകിട്ട് നടക്കുന്ന  നീന്തൽ മത്സരം കാണാനും ടിക്കറ്റ് എടുക്കുന്നവർക്ക് അവസരമുണ്ട്.

ഖത്തറിന്റെ പുരാതന സമുദ്രചരിത്രം ആഘോഷിക്കുന്ന സെഗ്‌മെന്റുകളും പങ്കെടുക്കുന്ന രാജ്യങ്ങളുടെ സാംസ്‌കാരിക സമൃദ്ധിയും വൈവിധ്യവും പ്രദർശിപ്പിക്കുന്ന പരേഡും, ഐക്യത്തിന്റെയും സാംസ്‌കാരിക വിനിമയത്തിന്റെയും ചൈതന്യം ഉൾക്കൊണ്ടുകൊണ്ടുള്ള വിവിധ പരിപാടികളും ഉദ്ഘാടനച്ചടങ്ങിൽ അവതരിപ്പിക്കും.

ഓപ്പണിംഗ് സെറിമണി, വേൾഡ് അക്വാട്ടിക്സ് ചാമ്പ്യൻഷിപ്പ് – ദോഹ 2024 മത്സരങ്ങൾ എന്നിവയുടെ ടിക്കറ്റുകൾ ഔദ്യോഗിക വെബ്‌സൈറ്റ് വഴിയാണ് വാങ്ങേണ്ടത് – https://www.worldaquatics-doha2024.com/en/ticketing

🇶🇦 ഖത്തറിലെ വാർത്തകളും വിവരങ്ങളും തത്സമയം ലഭിക്കാൻ -വാട്ട്സ്ആപ്പ് ഗ്രൂപ്പ്👇https://chat.whatsapp.com/KymOKj4Bi1pF8sPsKUwSuv

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button