Qatar

വെസ്റ്റ് ബേ ടവറിലെ തീപിടിത്തം നിയന്ത്രണവിധേയമാക്കി

വെസ്റ്റ് ബേയിലെ ഉം ബാബ് ടവറിലെ തീപിടിത്തം ഇന്ന് ഉച്ചയോടെ വിജയകരമായി നിയന്ത്രണവിധേയമാക്കിയതായി ആഭ്യന്തര മന്ത്രാലയത്തിലെ ജനറൽ ഡയറക്ടറേറ്റ് ഓഫ് സിവിൽ ഡിഫൻസ് അറിയിച്ചു. 

അപകടങ്ങളൊന്നും റിപ്പോർട്ട് ചെയ്തിട്ടില്ലെന്നും മുൻകരുതൽ എന്ന നിലയിൽ കെട്ടിടം ഒഴിപ്പിച്ചതായും മന്ത്രാലയം കൂട്ടിച്ചേർത്തു.

തീപിടിച്ച കെട്ടിടത്തിൻ്റെ ഭാഗങ്ങൾ വഴിയാത്രക്കാർ പകർത്തിയതോടെ സംഭവം പകർത്തുന്ന നിരവധി വീഡിയോകൾ സോഷ്യൽ മീഡിയയിൽ വൈറലായി. വെസ്റ്റ് ബേയിൽ ദൂരെ നിന്നുയർന്ന ഇരുണ്ട പുകയും ദൃശ്യമായി.

🇶🇦 ഖത്തറിലെ വാർത്തകളും വിവരങ്ങളും തത്സമയം ലഭിക്കാൻ -വാട്ട്സ്ആപ്പ് ഗ്രൂപ്പ്👇https://chat.whatsapp.com/KzKal0sXKHF3P2dagEwpi5

Related Articles

Back to top button