WhatsApp Image 2024-01-06 at 21.36.46_1d0e2d2d
1-PREMIER-EXPRESS-GIF-3
Qatar

ട്രാഫിക്ക് കേസുകളിൽപെട്ടവർക്ക് ആശ്വാസമാകും; പിഴ പകുതിയായി കുറച്ചു

ദോഹ: ഖത്തർ ദേശീയ ദിനത്തോടനുബന്ധിച്ച് ഡിസംബർ 18 മുതൽ, ട്രാഫിക് നിയമലംഘനങ്ങൾക്കുള്ള പിഴകൾ ലഘൂകരിക്കുന്നതിനായി ജനറൽ ഡയറക്ടറേറ്റ് ഓഫ് ട്രാഫിക് ഒത്തുതീർപ്പ് പദ്ധതി ആരംഭിക്കുന്നു. പദ്ധതിയിലെ ചട്ടങ്ങൾ പ്രകാരം, അടുത്ത മൂന്ന് മാസത്തിനുള്ളിൽ കുമിഞ്ഞുകൂടിയ ട്രാഫിക് ലംഘനങ്ങൾക്ക് പിഴ അടയ്ക്കുമ്പോൾ പ്രതികൾക്ക് 50 ശതമാനം ഇളവ് ലഭിക്കും.  മെട്രാഷ്2 വഴി പിഴ അടക്കാൻ സാധിക്കും.

അടുത്ത വർഷം മുതൽ ട്രാഫിക് നിയമലംഘനങ്ങൾ സംബന്ധിച്ച് കർശനമായ നിയമനടപടികൾ ഉണ്ടാകുമെന്നതിനാൽ ഈ അവസരം പ്രയോജനപ്പെടുത്തണമെന്ന് ജനറൽ ഡയറക്ടറേറ്റ് ഓഫ് ട്രാഫിക് ഡയറക്ടർ ജനറൽ ബ്രിഗേഡിയർ മുഹമ്മദ് അബ്ദുല്ല അൽ ഷഹ്‌വാനി അഭ്യർത്ഥിച്ചു.

അടുത്ത വർഷം പ്രാബല്യത്തിൽ വരുന്ന പുതിയ നടപടിക്രമങ്ങളിൽ, ഫൈൻ അടയ്‌ക്കുന്നതിൽ പരാജയപ്പെട്ടവരെ രണ്ട് മാസത്തിനുള്ളിൽ ഫോളോ-അപ്പ് കേസുകളിലേക്കും സെറ്റിൽമെന്റ് വിഭാഗത്തിലേക്കും റഫർ ചെയ്യും, തുടർന്ന് കേസുകൾ പബ്ലിക് പ്രോസിക്യൂഷന് കൈമാറുകയും ചെയ്യും.

ഖത്തർ ദേശീയ ദിന ആഘോഷത്തിന്റെ ഭാഗമായും നടപടിക്രമങ്ങൾ ലഘൂകരിക്കുന്നതിനുമായാണ് പുതിയ ഇളവുകൾ സ്വീകരിച്ചതെന്ന് അൽ ഷഹ്‌വാനി ഇന്ന് ഡിപ്പാർട്ട്‌മെന്റ് ആസ്ഥാനത്ത് സംഘടിപ്പിച്ച പത്രസമ്മേളനത്തിൽ പറഞ്ഞു.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button