ദോഹ: ഖത്തർ സ്റ്റേറ്റിൻ്റെ സ്ഥിരം ഭരണഘടനയുടെ കരട് ഭരണഘടനാ ഭേദഗതികളെക്കുറിച്ച് ചൊവ്വാഴ്ച നടന്ന പൊതു റഫറണ്ടം പ്രമാണിച്ച്, ഖത്തർ സാക്ഷ്യം വഹിച്ച ദേശീയ ഐക്യ പ്രകടനത്തിൻ്റെ (national unity demonstration) ആഘോഷത്തിൽ, ഇന്നും (2024 നവംബർ 6 ബുധൻ), നാളെയും (നവംബർ 7 വ്യാഴം), രാജ്യത്ത് ഔദ്യോഗിക അവധി ദിവസങ്ങളായിരിക്കുമെന്ന് അമീരി ദിവാൻ പ്രഖ്യാപിച്ചു.
ഈ ഔദ്യോഗിക അവധികളിൽ പൊതു, സ്വകാര്യ സ്കൂളുകളിലെ ജീവനക്കാരും വിദ്യാർത്ഥികളും ഉൾപ്പെടുന്നു. നവംബർ 10 ഞായറാഴ്ച ജീവനക്കാർ അവരുടെ ജോലി പുനരാരംഭിക്കണമെന്നും അമീരി ദിവാൻ പറഞ്ഞു.
🇶🇦 ഖത്തറിലെ വാർത്തകളും വിവരങ്ങളും തത്സമയം ലഭിക്കാൻ -വാട്ട്സ്ആപ്പ് ഗ്രൂപ്പ്👇https://chat.whatsapp.com/G86AqcQXEij7Ed3MEgfRmp