Qatarsports

ഏഷ്യൻ കപ്പ്: ക്വാർട്ടർ മൽസരങ്ങൾക്കുള്ള ടിക്കറ്റുകൾ ഇപ്പോൾ വാങ്ങാം

AFC ഏഷ്യൻ കപ്പ് ഖത്തർ 2023, ക്വാർട്ടർ ഫൈനൽ ടിക്കറ്റുകൾ ഇപ്പോൾ വിൽപ്പനക്ക് ലഭ്യമാണെന്ന് സംഘാടക സമിതി അറിയിച്ചു.  ടിക്കറ്റുകൾ ഈ ലിങ്കിൽ നിന്ന് വാങ്ങാം – https://asiancup2023.qa/en/tickets

പ്രീ-ക്വാർട്ടർ മത്സരങ്ങൾ അവസാന ഘട്ടത്തിലെത്തിയിരിക്കെ, മത്സരചിത്രം ഏകദേശം വ്യക്തമാണ്. നിലവിലെ ചാമ്പ്യൻമാരായ ഖത്തർ ഉസ്‌ബെക്കിസ്ഥാൻ്റെ വൈറ്റ് വുൾവ്‌സിനെയാണ് നേരിടുക. അതേസമയം, ഇഞ്ചോടിഞ്ച് പോരാട്ടം നടക്കുന്ന മത്സരത്തിൽ താജിക്കിസ്ഥാൻ ജോർദാനുമായി പോരാടും.

ദക്ഷിണ കൊറിയയും സൗദി അറേബ്യയും തമ്മിലുള്ള പോരാട്ടത്തിലെ വിജയിയെ ഓസ്‌ട്രേലിയ കാത്തിരിക്കുന്നു. ബഹ്‌റൈൻ vs ജപ്പാൻ, ഇറാൻ vs സിറിയ മത്സരങ്ങളിലെ വിജയികൾ ക്വാർട്ടർ ഫൈനലിലെ അവസാന മത്സരത്തിൽ ഏറ്റുമുട്ടും.

🇶🇦 ഖത്തറിലെ വാർത്തകളും വിവരങ്ങളും തത്സമയം ലഭിക്കാൻ -വാട്ട്സ്ആപ്പ് ഗ്രൂപ്പ്👇https://chat.whatsapp.com/LjkReT1nBRMHQM9PxaMBOD

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button