Qatar
വേനൽക്കാലത്ത് ഔട്ട്ഡോർ ജോലികൾക്കുള്ള നിരോധനം ഇന്ന് മുതൽ അവസാനിച്ചതായി തൊഴിൽ മന്ത്രാലയം
വേനൽക്കാലത്ത് ഔട്ട്ഡോർ ജോലികൾക്കുള്ള നിരോധനം ഇന്ന്, സെപ്റ്റംബർ 15 മുതൽ അവസാനിച്ചതായി തൊഴിൽ മന്ത്രാലയം അറിയിച്ചു.
ഔട്ട്‌ഡോർ ജോലികൾ ഇനി മുതൽ സാധാരണ പോലെ തുടരാം, എന്നാൽ തൊഴിലാളികളും തൊഴിലുടമകളും ആരോഗ്യ സുരക്ഷാ മാർഗ്ഗനിർദ്ദേശങ്ങൾ പാലിക്കണം.
വേനലിലെ ചൂടിൽ നിന്ന് തൊഴിലാളികളെ സംരക്ഷിക്കുന്നതിനായാണ്, തൊഴിൽ മന്ത്രാലയം എല്ലാ വേനൽക്കാലത്തും രാവിലെ 10 മുതൽ 3:30 വരെ ഔട്ട്ഡോർ ജോലികൾ നിരോധിക്കുന്ന നിയമം കൊണ്ടു വന്നത്.
ഈ നിരോധനം 2021ലെ 17-ാം നമ്പർ മന്ത്രിതല പ്രമേയത്തെ അടിസ്ഥാനമാക്കിയുള്ളതാണ്, ഇത് വേനൽക്കാല മാസങ്ങളിലെ ചൂടിൽ നിന്ന് തൊഴിലാളികളെ സംരക്ഷിക്കുന്നതിന് ആവശ്യമായ മുൻകരുതലുകൾ സ്വീകരിക്കാൻ പര്യാപ്‌തമാക്കുന്നു.