WhatsApp Image 2024-01-06 at 21.36.46_1d0e2d2d
1-PREMIER-EXPRESS-GIF-3
Qatar

പിഎച്ച്സിസി മൂന്നു ഹെൽത്ത് സെന്ററുകളിലെ എക്‌സ്-റേ മെഷീൻ അപ്ഗ്രേഡ് ചെയ്യുന്നു

പ്രൈമറി ഹെൽത്ത് കെയർ കോർപ്പറേഷൻ (PHCC) 2024 സെപ്റ്റംബർ 15 ഞായറാഴ്‌ച മുതൽ മൂന്ന് ആരോഗ്യ കേന്ദ്രങ്ങളിലെ എക്‌സ്-റേ മെഷീനുകൾ അപ്ഗ്രേഡ് ചെയ്യുന്നു. അബൂബക്കർ അൽ സിദ്ദിഖ്, ഗരാഫത്ത് അൽ റയ്യാൻ, വെസ്റ്റ് ബേ എന്നീ ആരോഗ്യകേന്ദ്രങ്ങളിൽ എക്‌സ്-റേ മെഷീനുകളാണ് അപ്ഗ്രേഡ് ചെയ്യുന്നത്. ഈ നവീകരണം പൂർത്തിയാകാൻ ഏകദേശം മൂന്ന് മാസമെടുക്കും.

ഈ കാലയളവിൽ, ഈ കേന്ദ്രങ്ങളിൽ എക്‌സ്-റേ സേവനം ആവശ്യമുള്ള രോഗികളെ മറ്റ് പിഎച്ച്സിസി ലൊക്കേഷനുകളിലേക്ക് റീഡയറക്‌ടുചെയ്യും. അബൂബക്കർ അൽ സിദ്ദിഖ് ഹെൽത്ത് സെൻ്ററിലെ രോഗികളെ ഖത്തറികളാണെങ്കിൽ മുഐതർ ഹെൽത്ത് സെൻ്ററിലേക്കോ ഖത്തറികളല്ലെങ്കിൽ അൽ റയ്യാൻ ഹെൽത്ത് സെൻ്ററിലേക്കോ അയക്കും. ഗരാഫത്ത് അൽ റയ്യാൻ ഹെൽത്ത് സെൻ്ററിൽ നിന്ന് സേവനം ആവശ്യമുള്ളവരെ മദീനത്ത് ഖലീഫയിലേക്കോ ഉമ്മുസ്ലാൽ ഹെൽത്ത് സെൻ്ററുകളിലേക്കോ റീഡയറക്‌ട് ചെയ്യും.

വെസ്റ്റ് ബേ ഹെൽത്ത് സെൻ്ററിൽ നിന്നുള്ള രോഗികളിൽ, ഖത്തരി വ്യക്തികളെ അൽ സദ്ദ് ഹെൽത്ത് സെൻ്ററിലേക്കും ഖത്തരി ഇതര രോഗികൾ പ്രവൃത്തിദിവസങ്ങളിൽ ഖത്തർ യൂണിവേഴ്‌സിറ്റി ഹെൽത്ത് സെൻ്ററിലേക്കും വാരാന്ത്യങ്ങളിൽ മദീനത്ത് ഖലീഫ ഹെൽത്ത് സെൻ്ററിലേക്കും പോകും.

എല്ലാ രോഗികൾക്കും സാധാരണ സേവനങ്ങൾ പുനരാരംഭിക്കുന്നതിനായി PHCCയുടെ ബയോമെഡിക്കൽ ടീം എക്‌സ്-റേ ഇൻസ്റ്റലേഷൻ പൂർത്തിയാക്കാനും കഴിയുന്നത്ര വേഗത്തിൽ അപ്‌ഗ്രേഡ് ചെയ്യാനും എല്ലാ ശ്രമങ്ങളും നടത്തും.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button