Qatarsports

ചരിത്രം കുറിച്ച് തഹ്സീൻ; ഖത്തർ ദേശീയ ടീമിൽ ഇടം പിടിക്കുന്ന ആദ്യ ഇന്ത്യക്കാരൻ

ഖത്തർ നാഷണൽ ഫുട്‌ബോൾ ടീമിൽ ഇടം പിടിച്ച് ഖത്തറിലെ മലയാളി ഫുട്‌ബോൾ താരം തഹ്‌സീൻ മുഹമ്മദ് ജംഷീദ്‌. ചരിത്രത്തിലാദ്യമായാണ് ഒരു ഇന്ത്യൻ വംശജൻ ഖത്തറിന്റെ ദേശീയ ഫുട്‌ബോൾ ടീമിൽ എത്തുന്നത്. നേരത്തെ ഖത്തർ സ്റ്റാർ ലീഗ് ഉൾപ്പെടെയുള്ള ക്ലബ് ടൂർണമെന്റുകളിൽ സാന്നിദ്ധ്യമായിരുന്നു തഹ്സീൻ. 18 കാരനായ തഹ്‌സീൻ അൽ ദുഹൈൽ ക്ലബ്ബിന്റെ ഫോർവേഡ് താരമാണ്.

ജൂൺ 6 ന് അഫ്ഗാനെതിരെയും ജൂൺ 11 ന് ഇന്ത്യക്കെതിരെയും നടക്കുന്ന ഖത്തറിന്റെ ലോകകപ്പ് യോഗ്യത മത്സരങ്ങളിൽ തഹ്സീൻ ബൂട്ടണിയും. 29 അംഗ ടീമാണ് നിശ്ചയിച്ചുട്ടുള്ളത്. കണ്ണൂർ സ്വദേശിയായ തഹ്സീൻ മുഹമ്മദ് ഖത്തറിൽ ദീർഘകാല പ്രവാസി ദമ്പതികളുടെ മകനാണ്.

🇶🇦 ഖത്തറിലെ വാർത്തകളും വിവരങ്ങളും തത്സമയം ലഭിക്കാൻ -വാട്ട്സ്ആപ്പ് ഗ്രൂപ്പ്👇https://chat.whatsapp.com/KzKal0sXKHF3P2dagEwpi5

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button