Qatar

വേനൽക്കാല പകൽ തൊഴിൽ നിരോധനം ഇന്ന് മുതൽ പ്രാബല്യത്തിൽ

2022 ജൂൺ 1 മുതൽ 2022 സെപ്തംബർ 15 വരെ വേനൽക്കാലത്തെ അമിത താപത്തിൽ നിന്ന് തൊഴിലാളികളെ സംരക്ഷിക്കുന്നതിനായുള്ള 2021/17 ലെ മന്ത്രിതല പ്രമേയം ഇൻ മുതൽ നിലവിൽ വന്നു.

ഈ ദിവസങ്ങളിൽ തുറസ്സായ സ്ഥലത്തും, തുറന്ന ഔട്ട്‌ഡോർ ജോലിസ്ഥലങ്ങളിലും ഉചിതമായ വെന്റിലേഷൻ സൗകര്യമില്ലാത്ത ഷേഡുള്ള സ്ഥലങ്ങളിലും തൊഴിലാളികൾ രാവിലെ 10 മണിക്ക് മുതൽ ഉച്ചകഴിഞ്ഞ് 3:30 വരെ രാവിലെ ജോലി ചെയ്യുന്നത് ഈ തീരുമാനം നിരോധിച്ചിരിക്കുന്നു. 

ഇത് സംബന്ധിച്ച്, ലേബർ ഇൻസ്പെക്‌ഷൻ ഡിപ്പാർട്ട്‌മെന്റ് ജോലിസ്ഥലങ്ങളിൽ വാർഷിക ബോധവത്കരണ കാമ്പയിൻ നടത്തി.

വേനൽക്കാലത്ത് രാവിലെ 10 മുതൽ ഉച്ചകഴിഞ്ഞ് 3:30 വരെ തൊഴിൽ നിരോധനം അനുസരിക്കുന്നതിനുള്ള കമ്പനികളുടെ കടമയെ കുറിച്ചും ചൂട് സമ്മർദ്ദ അപകടങ്ങളെ കുറിച്ചും തൊഴിൽ മന്ത്രാലയ ഉദ്യോഗസ്ഥർ അവബോധം നൽകി.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button