WhatsApp Image 2024-01-06 at 21.36.46_1d0e2d2d
1-PREMIER-EXPRESS-GIF-3
BusinessQatar

ഷോപ്പ് ഖത്തർ: 10 വിജയികളിൽ നാലും ഇന്ത്യക്കാർ; പേൾ ഖത്തറിൽ അപാർട്മെന്റ് നേടിയ വിജയിയെ അറിയാം

2023 മാർച്ച് 18 ന് ദോഹ ഫെസ്റ്റിവൽ സിറ്റിയിൽ നടന്ന ഷോപ്പ് ഖത്തറിന്റെ മൂന്നാമത്തേതും അവസാനത്തേതുമായ റാഫിൾ നറുക്കെടുപ്പിലെ വിജയികളെ ഖത്തർ ടൂറിസം പുറത്തുവിട്ടു. പത്ത് ഭാഗ്യശാലികൾക്ക് QR10,000 മുതലുള്ള ക്യാഷ് പ്രൈസുകൾ ലഭിച്ചു. ഗ്രാൻഡ് പ്രൈസ് ജേതാവിന് ലുസൈലിലെ ദി പേളിൽ സ്റ്റുഡിയോ അപ്പാർട്ട്മെന്റ് ലഭിച്ചു.

ഫൈനൽ നറുക്കെടുപ്പിലെ ക്യാഷ് പ്രൈസ് ജേതാക്കളിൽ 9 ൽ നാല് പേരും ഇന്ത്യക്കാർ ആണ്. സുന്ദരേശൻ ഭാസ്‌കരൻ, ധനഞ്ജയ്‌ ശർമ എന്നിവർ 20,000QR വീതം നേടിയപ്പോൾ, ബാലമുരുകൻ മുത്തയ്യ, പൂജ സബർവാൾ എന്നിവർ 10,000QR വീതവും നേടി.

ബംഗ്ലാദേശ് സ്വദേശിയായ അൽ മൊജാഹിദിനാണ് മെഗാ ബമ്പർ സമ്മാനമായ റെസിഡൻഷ്യൽ അപാർട്മെൻറ് ലഭിച്ചത്.

രാജ്യത്തെ ഏറ്റവും വലിയ ഷോപ്പിംഗ് ഫെസ്റ്റിവലിൽ, ഷോപ്പർമാർക്ക് അവർ ചെലവഴിക്കുന്ന ഓരോ 200 റിയാലിനും 2 മില്യണിലധികം മൂല്യമുള്ള മെഗാ സമ്മാനങ്ങൾക്കുള്ള നറുക്കെടുപ്പിൽ പങ്കെടുക്കാൻ അവസരം ലഭിച്ചു. ഖത്തറിലെ ഏറ്റവും പ്രശസ്തമായ പത്ത് ഷോപ്പിംഗ് മാളുകൾ ഷോപ്പ് ഖത്തറിൽ പങ്കുകൊണ്ടു.

🇶🇦 ഖത്തറിലെ വാർത്തകളും വിവരങ്ങളും തത്സമയം ലഭിക്കാൻ -വാട്ട്സ്ആപ്പ് ഗ്രൂപ്പ്👇https://chat.whatsapp.com/K6aHB4QcILIA2uoZieRCwp

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button