BusinessQatar

ഷോപ്പ് ഖത്തർ: ആദ്യ നറുക്കെടുപ്പിൽ ആഡംബര കാറുകൾ ഉൾപ്പെടെ സമ്മാനങ്ങൾ, നിരവധി വിജയികൾ. അടുത്ത നറുക്കെടുപ്പ് വെള്ളിയാഴ്ച

ദോഹ: 2 വർഷത്തെ ഇടവേളയ്ക്ക് ശേഷമെത്തിയ അഞ്ചാമത് ഷോപ്പ് ഖത്തറിന്റെ ആദ്യ നറുക്കെടുപ്പ് സെപ്റ്റംബർ 17 വെള്ളിയാഴ്ച നടന്നു. 3 ലക്ഷം ഖത്തർ റിയാൽ വിലമതിക്കുന്ന 2 ജിനിസിസ് കാറുകൾ ഉൾപ്പെടെ നിരവധി സമ്മാനങ്ങൾ നേടി 56 ഓളം പേർ വിജയികളായി. പത്തോളം പ്ലേസ്റ്റേഷൻ 5, 27 മറ്റു ഗിഫ്റ്റ് വൗച്ചറുകൾ മുതലായവയാണ് നൽകിയ മറ്റു സമ്മാനങ്ങൾ. 

ദോഹ ഫെസ്റ്റിവൽ സിറ്റിയിൽ നടന്ന നറുക്കെടുപ്പ് ഇതാദ്യമായി ഡിജിറ്റൽ രൂപത്തിലാണ് നടന്നത്. സ്റ്റോർ റെസീറ്റ് ഉൾപ്പെടെ ഷോപ്പർമാർ വാട്ട്സ്ആപ്പിൽ സമർപ്പിക്കുന്ന വിവരങ്ങളിൽ നിന്നാണ് ഡിജിറ്റൽ സങ്കേതങ്ങൾ ഉപയോഗിച്ച് നറുക്കെടുത്തത്. ഷോപ്പ് ഖത്തറിൽ ഭാഗമായുള്ള സ്റ്റോറുകളിലോ റസ്റ്ററന്റുകളിലോ 200 റിയാൽ വീതം തുകയിൽ ചിലവഴിക്കുന്ന ആരും ഓരോ നറുക്കെടുപ്പ് വീതം അർഹരാണ്.

സെപ്റ്റംബർ 24 വെള്ളിയാഴ്ച രാത്രി 8 ന് ഹയാത്ത് പ്ലാസ മാളിലാണ് അടുത്ത നറുക്കെടുപ്പ് നടക്കുക.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button