Qatarsports

സലൂക്കി നായകളുടെ അന്താരാഷ്ട്ര ചാമ്പ്യൻഷിപ്പ് ഇന്ന് മുതൽ ഖത്തറിൽ

പതിമൂന്നാമത് അന്താരാഷ്ട്ര സലൂക്കി ഡോഗ്‌സ് റേസിംഗ് ചാമ്പ്യൻഷിപ്പിനുള്ള യോഗ്യതാ റൗണ്ടുകൾ ശനിയാഴ്ച ഉച്ചതിരിഞ്ഞ് സീലൈൻ ഏരിയയിലെ സബ്ഖാത് മർമിയിൽ ആരംഭിക്കുമെന്ന് സംഘാടക സമിതി അറിയിച്ചു.

അഞ്ച് ഗ്രൂപ്പുകളിലായി നടക്കുന്ന ആദ്യ റൗണ്ടുകളിൽ ഖത്തറിനകത്തും പുറത്തും നിന്നുള്ള മത്സരാർത്ഥികൾ കടുത്ത മത്സരത്തിന് സാക്ഷ്യം വഹിക്കുമെന്ന് പ്രതീക്ഷിക്കുന്നു.
പൊതുജനങ്ങൾക്ക് ഇത്തരമൊരു വേറിട്ട പരിപാടി ആസ്വദിക്കാനുള്ള എല്ലാ ഒരുക്കങ്ങളും നടത്തിയിട്ടുള്ളതായി സംഘാടകർ അറിയിച്ചു.

🇶🇦 ഖത്തറിലെ വാർത്തകളും വിവരങ്ങളും തത്സമയം ലഭിക്കാൻ -വാട്ട്സ്ആപ്പ് ഗ്രൂപ്പ്👇https://chat.whatsapp.com/KNjF4YIFR12BVGJHu9svlJ

Related Articles

Back to top button