LegalQatar

“ഹയ്യ വിത്ത് മീ” ഓപ്‌ഷനിൽ നിയന്ത്രണങ്ങൾ അനുഭവപ്പെടുന്നതായി റിപ്പോർട്ട്

ഹയ്യ കാർഡ് ഉള്ളവർക്ക് 3 പേരെ വരെ ഹോസ്റ്റ് ചെയ്യാൻ സാധ്യമാകുന്ന “ഹയ്യ വിത്ത് മീ” ഓപ്‌ഷനിൽ നിയന്ത്രണങ്ങൾ വരുത്തിയതായി റിപ്പോർട്ട്. ഔദ്യോഗിക സ്ഥിരീകരണം ഉണ്ടായിട്ടില്ലെങ്കിലും ഇന്നലെ മുതൽ ഈ ഓപ്‌ഷൻ ഉപയോഗിക്കാൻ ശ്രമിച്ച ചില രാജ്യക്കാർക്ക് ഓപ്‌ഷൻ ലഭ്യമായില്ല എന്നാണ് റിപ്പോർട്ട്.

Unfortunately, you are not eligible for this visa. Kindly apply in another category. എന്നാണ് ഇവർക്ക് ലഭിച്ച പ്രതികരണം. അതേസമയം, ഇന്ത്യക്കാർക്ക് ഈ പ്രശ്നം നേരിട്ടിട്ടില്ല. ഹയ്യ ദുരുപയോഗം വ്യാപകമായ സാഹചര്യത്തിൽ ആണോ നിയന്ത്രണം എന്നതിൽ വ്യക്തതയില്ല.

🇶🇦 ഖത്തറിലെ വാർത്തകളും വിവരങ്ങളും തത്സമയം ലഭിക്കാൻ -വാട്ട്സ്ആപ്പ് ഗ്രൂപ്പ്👇https://chat.whatsapp.com/Hqdo3Xy51yW9XU2HVyXb0j

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button