BusinessQatar

എല്ലാ ദിവസവും ലോക്കൽ ട്രാൻസ്ഫറുകൾ ലഭ്യമാക്കാൻ ബാങ്കുകളോട് ക്യൂസിബി നിർദ്ദേശം

വാരാന്ത്യങ്ങൾ ഉൾപ്പെടെ ആഴ്ചയിലുടനീളം ലോക്കൽ ട്രാൻസ്ഫറുകൾ ലഭ്യമാക്കാൻ രാജ്യത്തെ എല്ലാ ബാങ്കുകൾക്കും ഖത്തർ സെൻട്രൽ ബാങ്ക് (ക്യുസിബി) നിർദ്ദേശം നൽകി. 

തങ്ങളുടെ ഇടപാടുകാർക്ക് മികച്ച സേവനം നൽകുന്നതിൽ ബാങ്കുകളുടെയും ധനകാര്യ സ്ഥാപനങ്ങളുടെയും പങ്ക് വർദ്ധിപ്പിക്കുന്നതിനുള്ള ക്യുസിബിയുടെ ശ്രമങ്ങളുടെ ഭാഗമായാണ് പുതിയ മാറ്റമെന്നു ഔദ്യോഗിക ഖത്തർ വാർത്താ ഏജൻസി റിപ്പോർട്ടിൽ വിശദീകരിച്ചു.

Related Articles

Back to top button