WhatsApp Image 2024-01-06 at 21.36.46_1d0e2d2d
1-PREMIER-EXPRESS-GIF-3
QatarTravel

ഖത്തറിലെ എല്ലാ കൊവിഡ്‌ യാത്രാ നിയന്ത്രണങ്ങളും അവസാനിപ്പിച്ചു

ചൈന, ഹോങ്കോംഗ്, മക്കാവു എന്നിവിടങ്ങളിൽ നിന്നുള്ള യാത്രക്കാർക്ക് ഏർപ്പെടുത്തിയിരുന്ന മുൻകരുതൽ നടപടികൾ ഖത്തർ പൊതുജനാരോഗ്യ മന്ത്രാലയം (MoPH) പിൻവലിച്ചു. ഈ തീരുമാനം 2023 ഏപ്രിൽ 1 ശനിയാഴ്ച മുതൽ പ്രാബല്യത്തിൽ വരും.

അതനുസരിച്ച്, യാത്രക്ക് മുൻപ് നെഗറ്റീവ് പിസിആർ ഫലം ഹാജരാക്കേണ്ടത് നിർബന്ധമില്ല.

കോവിഡ് -19 കേസുകൾ ഗണ്യമായി കുറയുകയും മേഖലയിലെയും ലോകത്തിലെയും എല്ലാ രാജ്യങ്ങളിലെയും ആരോഗ്യസ്ഥിതിയുടെ സ്ഥിരതയെ തുടർന്നുമാണ് ഈ തീരുമാനം.

മേൽപ്പറഞ്ഞ രാജ്യങ്ങളിൽ നിന്ന് വരുന്ന യാത്രക്കാർക്ക് ഏർപ്പെടുത്തിയിരുന്ന മുൻകരുതൽ നടപടികൾ റദ്ദാക്കിയതോടെ കോവിഡ് -19 പാൻഡെമിക് സമയത്ത് ഖത്തറിൽ ഏർപ്പെടുത്തിയിരുന്ന എല്ലാ യാത്രാ നിയന്ത്രണങ്ങളും അവസാനിക്കുന്നതായി മന്ത്രാലയം ചൂണ്ടിക്കാട്ടി.

🇶🇦 ഖത്തറിലെ വാർത്തകളും വിവരങ്ങളും തത്സമയം ലഭിക്കാൻ -വാട്ട്സ്ആപ്പ് ഗ്രൂപ്പ്👇https://chat.whatsapp.com/K6aHB4QcILIA2uoZieRCwp

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button