HealthQatar

ഖത്തറിൽ പ്രതിദിന കോവിഡ് കേസുകൾ 1200 ന് മുകളിൽ

കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ ഖത്തറിൽ 1,200-ലധികം കോവിഡ് -19 കേസുകൾ റിപ്പോർട്ട് ചെയ്തതായി പൊതുജനാരോഗ്യ മന്ത്രാലയം അറിയിച്ചു. ഇന്നത്തെ ആകെ കോവിഡ് കേസുകളുടെ എണ്ണം 1,217 ആണ്, അതിൽ 1,017 പേർ കമ്മ്യൂണിറ്റിയിൽ നിന്നും 200 പേർ യാത്രക്കാരിൽ നിന്നുമാണ്. രാജ്യത്ത് ആകെ ആക്റ്റീവ് കേസുകളുടെ എണ്ണം 6,869 ആയി ഉയർന്നു.

ഇന്ന് മരണമൊന്നും റിപ്പോർട്ട് ചെയ്തിട്ടില്ല, കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ 591 രോഗികൾ കോവിഡിൽ നിന്ന് സുഖം പ്രാപിച്ചു.

കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ 2 രോഗികളെ ഐസിയുവിൽ പ്രവേശിപ്പിച്ചു, ഇതോടെ ഐസിയുവിലുള്ള ആകെ രോഗികളുടെ എണ്ണം 6 ആയി.

അതേസമയം, കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ 27 രോഗികളെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ആകെ 102 കോവിഡ് രോഗികളാണ് നിലവിൽ ആശുപത്രിയിലുള്ളത്.

കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ ആദ്യമായി പരിശോധന നടത്തിയവരുടെ എണ്ണം 2,854 ആയി. ഇതുൾപ്പടെ കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ പരിശോധനയ്ക്ക് വിധേയരായവരുടെ എണ്ണം 24,345 ആണ്.

ഇതുവരെ നൽകിയ കോവിഡ് -19 വാക്സിൻ ഡോസുകളുടെ എണ്ണം 7,278,429.

Related Articles

Back to top button